PRAVASI

അൻസ സനിൽ കോയിത്തറക്ക് ബ്രിട്ടീഷ് മലയാളി അവാർഡ് 2024

Blog Image

2024 ജൂണ്‍ 22 ന് ലെസ്റ്ററിന്‍ നടന്ന 10-ാമത് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് സൗന്ദര്യമത്സരത്തില്‍ അന്‍സ സനില്‍ കോയിത്തറ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വ്യത്യസ്തങ്ങളായ എല്ലാ റൗണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് അന്‍സ ഈ നേട്ടം സ്വന്തമാക്കിയത്.


ലണ്ടന്‍: 2024 ജൂണ്‍ 22 ന് ലെസ്റ്ററിന്‍ നടന്ന 10-ാമത് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് സൗന്ദര്യമത്സരത്തില്‍ അന്‍സ സനില്‍ കോയിത്തറ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വ്യത്യസ്തങ്ങളായ എല്ലാ റൗണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് അന്‍സ ഈ നേട്ടം സ്വന്തമാക്കിയത്. വാശിയേറിയ മത്സരത്തില്‍ അന്‍സയുടെ സഹോദരി അനറ്റും ഫൈനല്‍ റൗണ്ടില്‍ എത്തിയത് ശ്രദ്ധേയമാണ്. ലിവര്‍പൂള്‍ സെന്റ് പയസ് ടെന്‍ത് ക്‌നാനായ മിഷന്‍ അംഗമായ കോയിത്തറയില്‍ സനില്‍ ജോസിന്റെയും ബിഭി സിനിലിന്റെയും മക്കളായ അന്‍സക്കും അനറ്റിനും ഇത് സ്വപ്നസാക്ഷാല്‍ക്കാരത്തിന്റെ നിമിഷങ്ങളായിരുന്നു. ഡാന്‍സിംഗ്, മോഡലിംഗ് എന്നിവ ഇഷ്ടപ്പെടുന്ന അന്‍സ ജിംനാസ്റ്റിക്ക് വിദ്യാര്‍ത്ഥിനിയുമാണ്. ഭാവിയുടെ വാഗ്ദാനങ്ങളായ ഈ കൊച്ചുമിടുക്കികള്‍ നാട്ടില്‍ കിടങ്ങൂര്‍ സെന്റ് മേരീസ് പള്ളി ഇടവകാംഗങ്ങളാണ്.

Related Posts