PRAVASI

മാര്‍ക്ക് കുടുംബസംഗമത്തില്‍ ഡോ. സിമി ജെസ്റ്റോ മുഖ്യാതിഥി

Blog Image

ചിക്കാഗോ: ജനുവരി 25-ന് ശനിയാഴ്ച മോര്‍ട്ടണ്‍ഗ്രോവിലെ സെന്‍റ് മേരീസ് ക്നാനായ കാത്തലിക് പാരിഷ് ഹാളില്‍ നടത്തപ്പെടുന്ന, മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്‍റെ വാര്‍ഷിക കുടുംബ സംഗമത്തില്‍ ഡോ. സിമി ജെസ്റ്റോ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. ചിക്കാഗോയിലെ പ്രസിദ്ധമായ കുക്ക് കൗണ്ടി ഹെല്‍ത്ത് സിസ്റ്റം നേഴ്സിങ് ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍ സീനിയര്‍ ഡയറക്ടറാണ് ഡോ. സിമി ജെസ്റ്റോ ജോസഫ്. ഡോക്ടര്‍ ഓഫ് നേഴ്സിങ് പ്രാക്ടീസ്, അഡ്വാന്‍സ്ഡ് പ്രാക്ടീസ് നേഴ്സ്, ഫെലോ ഓഫ് നാഷണല്‍ അക്കാഡമിക്സ് ഓഫ് പ്രാക്ടീസ്, എ.എന്‍.പി-സി, എന്‍.ഇ.എ-ബിസി എന്നിങ്ങനെ നേഴ്സിങ് പ്രൊഫഷനില്‍ ലഭ്യമായ ഒട്ടുമിക്ക ഉന്നത ബിരുദങ്ങളും ഡിസ്റ്റിങ്ഷനോടെ കരസ്ഥമാക്കിയിട്ടുള്ള സിമി ജെസ്റ്റോ, ഔദ്യോഗിക രംഗത്തെന്നതുപോലെ നേഴ്സിങ് പ്രഫഷണല്‍ സംഘടനാ രംഗത്തും നേതൃപദവികള്‍ അലങ്കരിച്ചിട്ടുള്ളതാണ്. നിലവില്‍ പ്രസിഡണ്ട് ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി, നൈനാ, എ.പി.ആര്‍.എന്‍ അദ്ധ്യക്ഷ, ചിക്കാഗോ ഗ്യാസ്ട്രോ എന്‍ട്രോളജി നേഴ്സസ് ആന്‍ഡ് അസോസിയേറ്റ്സ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഡോ. സിമി ജെസ്റ്റോ ഡിസ്റ്റിങ്യൂഷ്ഡ് ഫെലോ ഓഫ് നാഷണല്‍ അക്കാഡമിക്സ് ഓഫ് പ്രാക്ടീസ്, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് നേഴ്സ് പ്രാക്ടീഷണേഴ്സ് ക്ലിനിക്കല്‍ എക്സലന്‍സ് അവാര്‍ഡ്, അമേരിക്കന്‍ നേഴ്സസ് അസോസിയേഷന്‍ നേഴ്സ് ലീഡര്‍ അവാര്‍ഡ് എന്നിങ്ങനെ ഒട്ടനവധി അംഗീകാരങ്ങളും ബഹുമതികളും കരസ്ഥമാക്കിയിട്ടുമുണ്ട് ഡോ. സിമി ജെസ്റ്റോ.
നേഴ്സിങ് പ്രഫഷനിലും സംഘടനാരംഗത്തും എന്നതുപോലെ ചിക്കാഗോ മലയാളി സമൂഹത്തിലെയും സജീവ സാന്നിദ്ധ്യമാണ് ഡോ. സിമി ജെസ്റ്റോ. ഒരു പതിറ്റാണ്ടായി ഏഷ്യാനെറ്റ് യുഎസ്എയുടെ മുഖ്യ അവതാരകയായി സേവനം ചെയ്യുവാന്‍ കൂടി സമയം കണ്ടെത്തുന്ന സിമി, ചിക്കാഗോ മലയാളി സമ്മേളനങ്ങളിലെ സജീവ സാന്നിദ്ധ്യം കൂടിയാണ്. മാര്‍ക്ക് തുടര്‍ വിദ്യാഭ്യാസ സെമിനാറുകളില്‍ നിരവധി തവണ സംസാരിച്ചിട്ടുള്ള സിമി ജെസ്റ്റോ, മാര്‍ക്ക് അംഗങ്ങള്‍ക്ക് സുപരിചിതയുമാണ്. അവരുടെ സാന്നിദ്ധ്യവും സന്ദേശവും മാര്‍ക്ക് കുടുംബ സംഗമത്തിന് അലങ്കാരവും വിലമതിക്കുന്നതുമാകുമെന്ന് സംഘാടകര്‍ ഉറച്ചുവിശ്വസിക്കുന്നു.

SIMI JESTO JOSEPH

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.