PRAVASI

ഫിലഡൽഫിയയിൽ നഷ്ടപ്പെട്ട നിയമസംവിധാനം പുനഃസ്ഥാപിക്കും - ഡൊണാൾഡ് ട്രംപ്

Blog Image

ഫിലഡൽഫിയ ലോകത്തിലെ ഏറ്റവും ഭയാനകമായ സ്ഥലങ്ങളിലൊന്നെന്ന്  നഗരത്തിലെ റാലിയിൽ ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചു .മുൻ പ്രസിഡൻ്റും 2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ട്രംപിന്റെ  തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി, ജൂൺ 22 ന് പെൻസിൽവാനിയ നഗരത്തിൽ ടെമ്പിൾ യൂണിവേഴ്‌സിറ്റിയിലെ ലിയാക്കൂറസ് സെൻ്ററിൽ തൻ്റെ 85 മിനിറ്റ് പ്രസംഗത്തിനിടെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത് .


ഫിലഡൽഫിയ ലോകത്തിലെ ഏറ്റവും ഭയാനകമായ സ്ഥലങ്ങളിലൊന്നെന്ന്  നഗരത്തിലെ റാലിയിൽ ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചു .മുൻ പ്രസിഡൻ്റും 2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ട്രംപിന്റെ  തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി, ജൂൺ 22 ന് പെൻസിൽവാനിയ നഗരത്തിൽ ടെമ്പിൾ യൂണിവേഴ്‌സിറ്റിയിലെ ലിയാക്കൂറസ് സെൻ്ററിൽ തൻ്റെ 85 മിനിറ്റ് പ്രസംഗത്തിനിടെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത് . 2020-ൽ സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പ് തട്ടിപ്പുകളെക്കുറിച്ചുള്ള  അവകാശവാദങ്ങൾ ട്രംപ് ആവർത്തിച്ചു. ഫിലാഡൽഫിയയിൽ നിയമവാഴ്ച പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു  ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണെന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു.

"ഈ നഗരത്തിൽ എന്താണ് സംഭവിച്ചത് ? അവർ കോവിഡിന്റെ പേരിൽ അഴിമതി നടത്തി .  അഴിമതിക്കായി  ഒരുപാട് കാര്യങ്ങൾ ഉപയോഗിച്ചു",

പ്രസംഗത്തിൽ മറ്റൊരിടത്ത്, തനിക്ക്  ഫിലഡൽഫിയ നഗരം ഇഷ്ടമാണെന്നും അവിടെ സ്‌കൂളിൽ പഠിച്ചിട്ടുണ്ടെന്നും  ട്രംപ് സൂചിപ്പിച്ചു .

ഈ മാസമാദ്യം യു.എസ് ക്യാപിറ്റോളിൽ ജി.ഒ.പി നിയമനിർമ്മാതാക്കളുമായി  മീറ്റിംഗിൽ വിസ്കോൺസിൻ നഗരത്തെ "ഭയങ്കരം" എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ഫിലാഡൽഫിയയെക്കുറിച്ചുള്ള ട്രംപിൻ്റെ അഭിപ്രായങ്ങൾ. പതിനായിരത്തിൽ പരം ജനങ്ങൾ നിറഞ്ഞുകവിഞ്ഞ സദസ്സിൽ , നിയമപരമല്ലാത്ത കടന്നുകയറ്റം അവസാനിപ്പിക്കുമെന്നും ,ജോബൈഡനെ പരാജയപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു . മലയാളി മാധ്യമങ്ങളെ പ്രതിനിധീകരിച്ച് ശ്രീ വിൻസന്റ് ഇമ്മാനുവൽ സമ്മേളനത്തിൽ   പങ്കെടുത്തു .

Related Posts