PRAVASI

വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം ലണ്ടനിൽ സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ ബിസിനസ് കോൺക്ലേവിൻ്റെ ലോഗോ പ്രകാശനം ചെയ്തു

Blog Image

വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം ലണ്ടനിൽ സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ ബിസിനസ് കോൺക്ലേവിൻ്റെ ലോഗോ പ്രകാശനം ചെയ്തു.


കോട്ടയം: വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം ലണ്ടനിൽ സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ ബിസിനസ് കോൺക്ലേവിൻ്റെ ലോഗോ പ്രകാശനം ചെയ്തു. കോട്ടയം ഗ്രീൻ വില്ലേജിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള മുൻ ഗ്ലോബൽ ചെയർമാനും ഖലീജ് ടൈംസ് മാനേജിങ് എഡിറ്ററുമായ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിലിനു നൽകിയാണ് പ്രകാശനം ചെയ്തത്. അഡ്വൈസറി ബോർഡ് ചെയർമാൻ ടി. പി. വിജയൻ, നാഷണൽ ഡിസാസ്റ്റർ മാനേജ്മൻ്റ് അതോറിറ്റി സ്ഥാപക അംഗം പ്രൊഫ. വിനോദ് ചന്ദ്ര മേനോൻ, സിംഫണി ടിവി എംഡി വി കൃഷ്ണകുമാർ, ഗ്ലോബൽ ട്രഷറർ ഷാജി എം. മാത്യു, ഗ്ലോബൽ ഭാരവാഹികളായ വിജയചന്ദ്രൻ, ശശി നടയ്ക്കൽ, ടി.കെ. വിജയൻ, ബേബി മാത്യു സോമതീരം തുടങ്ങിയവർ പങ്കെടുത്തു.

ബിസിനസ് ഫോറം ചെയർമാൻ ജെയിംസ് കൂടൽ ബിസിനസ് കോൺക്ലേവിൻ്റെ വിശദാംശങ്ങൾ പങ്കുവച്ചു. ജൂലൈ 29, 30, 31 ഓഗസ്റ്റ് ഒന്ന് എന്നീ തീയതികളിൽ നടക്കുന്ന ബിസിനസ് കോൺക്ലേവിൻ്റെ ഭാഗമായി ഇൻവസ്റ്റേഴ്സ് മീറ്റ്, മികച്ച ബിസിനസ് സംരംഭകർക്കുള്ള ബിസിനസ് മീറ്റ് എന്നിവ നടക്കും. ലണ്ടനിലെ ഡോക്ക്ലാൻസിലുള്ള ഹിൽറ്റൺഡബിൾ ട്രീയിൽ നടക്കുന്ന ബിസിനസ് കോൺക്ലേവിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

ഗ്ലോബൽ പ്രസിഡൻ്റ് തോമസ് മൊട്ടക്കൽ, ജനറൽ സെക്രട്ടറി ദിനേശ് നായർ, വുമൺസ് ഫോറം ചെയർ സലീമ മോഹൻ, ഇന്ത്യ റീജിയൻ പ്രസിഡൻ്റ് ഡൊമനിക് ജോസഫ്, ജനറൽ സെക്രട്ടറി സാം മാത്യു, ട്രഷറർ രാമചന്ദ്രൻ പേരമ്പൂർ എന്നിവർ ആശംസകൾ നേർന്നു.

ജെയിംസ് കൂടൽ

(ചെയർമാൻ, വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം

+1 914 987 1101

koodaljames@gmail.com

Related Posts