PRAVASI

ഡോണൾഡ് ട്രംപിൻറെ ക്യാബിനെറ്റിൽ ഏതാനും ഇൻഡ്യൻ വംശകരും ഉൾപ്പെടും

Blog Image

ഫിലാഡല്‍ഫിയാ, യു.എസ്.എ.: അമേരിയ്ക്കന്‍ പ്രസിഡന്‍റിനോടൊപ്പം വൈസ് പ്രസിഡന്‍റും 15 എക്സിക്യൂട്ടീവ് ഡിപ്പാര്‍ട്ടുമെന്‍റ് തലവന്മാരും ഉള്‍പ്പെടുന്ന ഗവര്‍മെന്‍റിലെ ഏറ്റവും ഉന്നതമായ കാബിനെറ്റില്‍ ഏതാനും ഇന്‍ഡ്യന്‍ വംശകരും ഉള്‍പ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കുടിയേറ്റക്കാരായ ഇന്‍ഡ്യക്കാര്‍. പരസ്യമായി പ്രഖ്യാപിക്കാത്ത എക്സിക്യൂട്ടീവ് നിയമനങ്ങളില്‍ ഇന്‍ഡ്യക്കാരിയായി അറിയപ്പെടുന്ന തുളസി ഗബ്ബാര്‍ഡ്, വിവേക് രാമസ്വാമി, കാഷ്യാപ് പട്ടേല്‍, ഡോക്ടര്‍ ജെയ് ബട്ടാചാര്യാ, ഹര്‍മിത് ധില്ലന്‍  അടക്കം വൈസ് പ്രസിഡന്‍റ് ഇലക്റ്റ് ജെ.ഡി. വാന്‍സിന്‍റെ ഭാര്യ ഉഷ വാന്‍സ് അമേരിക്കയുടെ സെക്കന്‍റ് ലേഡിയായി അറിയപ്പെടും.
    റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രചാരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി അനേക സംവത്സരങ്ങള്‍ കഠിനമായി പ്രയത്നിച്ചവരില്‍ മുഖ്യരായിട്ടുള്ളവരെയാണ് എക്സിക്യൂട്ടീവ് സ്ഥാനത്തിനുവേണ്ടി നിയോഗിക്കപ്പെട്ടവര്‍.
    ഒന്നാം ലോക ശക്തിയായ അമേരിക്കയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഭരണഘടന നിബന്ധനകള്‍ക്കനുസൃതമായി നടത്തുവാനുള്ള അധികാരവും ഉത്തരവാദിത്വവും പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും അടങ്ങുന്ന എക്സിക്യൂട്ടീവ് ബ്രാഞ്ചായ ക്യാബിറ്റിനുണ്ട്. സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഏജന്‍സി (സി.ഐ.എ.)യും എന്‍വയണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയും പൂര്‍ണ്ണമായും അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ നിയന്ത്രണത്തിലായതിനാല്‍ ഈ വിഭാഗത്തിന്‍റെ തലവډാരെ എക്സിക്യൂട്ടീവ് ക്യാബിനറ്റ് അംഗങ്ങളായി അംഗീകരിച്ചിട്ടുണ്ട്. 
    ഫെഡറല്‍ റിസേര്‍വ് ബോര്‍ഡ് സെക്യൂരിറ്റി & എക്സേഞ്ച് കമ്മീഷനടക്കമുള്ള 50 ലധികം ഹെഡ്സ് ഓഫ് ഡിപ്പാര്‍ട്ട്മെന്‍റ് എക്സിക്യൂട്ടീവ്സിനെയും ഫെഡറല്‍ ജഡ്ജസിനെയും വിവിധ ലോക രാജ്യങ്ങളിലേയ്ക്കുള്ള അമ്പാസിഡര്‍മാരെയും അമേരിക്കന്‍ ഭരണഘടനാനുസരണം പ്രസിഡന്‍റ് നിയമിക്കുന്നു. 
    ഡൊണാള്‍ഡ് ട്രംപിന്‍റെ ദീര്‍ഘകാല സുഹൃത്തും വിശ്വസ്തനുമായ കാഷ്യാപ് പട്ടേലിനെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ.) ഡയറക്ടറായി നിയമിതനാകുവാനുള്ള സാധ്യതകള്‍ ഉള്ളതായി നവംബര്‍ 30-ലെ ഹിന്ദു ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 
    ട്രംപിന്‍റെ ക്യാബിനറ്റിലെ വൈസ് പ്രസിഡന്‍റ് ഇലക്റ്റ് ജെ. ഡി. വാന്‍സിന്‍റെ ഇന്‍ഡ്യന്‍ ഒര്‍ജിന്‍ ഭാര്യ അമേരിക്കന്‍ സെക്കന്‍ഡ് ലേഡി, ഉഷാ വാന്‍സ് അടക്കം  ഹര്‍മിത് ധില്ലന്‍, ഡിഫന്‍റര്‍ ഓഫ് സവില്‍ റൈറ്റ്സ് വകുപ്പിലും ഡോ. ജെയ് ഭട്ടാചാര്യ, ഇന്നോവേറ്റര്‍ ഇന്‍ പബ്ലിക് ഹെല്‍ത്തിലും കാഷ്യാപ് പട്ടേല്‍, എഫ്.ബി.ഐ. ഡയറക്ടറായും വിവേക് രാമസ്വാമി, സ്ട്രീമിംഗ് ഗവണ്മെന്‍റ് എഫിഷെന്‍സി ഡിപ്പാര്‍ട്ട്മെന്‍റിലും തുളസി ഗബ്ബാര്‍ഡ്,  വെറ്റേണ്‍സ് & ഇന്‍റലിജന്‍സ് മേധാവിയായി ജനുവരി 20ന് ഉത്തമമായ ഉത്തരവാദിത്വ മനസ്സോടുകൂടി ഭാരിച്ച ചുമതലകള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. 
    സുദീര്‍ഘ കാലമായി റിപബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിലും ശക്തമായ രാഷ്ട്രീ യരംഗത്ത് പ്രവര്‍ത്തിച്ച  ഇന്‍ഡ്യന്‍ വംശജയായ നിക്കി ഹെലിയെ ക്യാബിനറ്റ് പദവി സ്വീകരിക്കുന്നതിനായി ആവശ്യപ്പെട്ടെങ്കിലും പരസ്യമായി നിരസിച്ചതായി നവംബര്‍ 14-ലെ റെഡിയോ ഷോയില്‍ വെളിപ്പെടുത്തി. 


കോര ചെറിയാന്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.