ചിക്കാഗോ: ക്നാനായ കത്തോലിക്കാ റീജിയന്റെ നേതൃത്വത്തിലുള്ള എസ്രാ മീറ്റ് റീട്രീറ്റ് ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫെറോന ദൈവാലയത്തിൽ നടത്തപ്പെട്ടു.ക്നാനായ റീജിയൻ ഡയറക്ടർ ഫാ.തോമസ് മുളവനാലിൻറെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച വി.കുർബ്ബാനയോടെ ധ്യാനം ആരംഭിച്ചു.. ക്നാനായ റീജിയൻ എസ്രാ മീറ്റ് കോർഡിനേറ്റർ ഫാ.ലിജോ കൊച്ചുപറമ്പിൽ ,ക്രിസ്റ്റീൻ ധ്യാനകേന്ദ്രം ഡയറക്ടർ ബ്രദർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിൽ ധ്യാനം നടത്തപ്പെട്ടു.ഫാ.സിജു മുടക്കോടിയിൽ വി.കുർബ്ബാന അർപ്പിച്ച് പ്രാർത്ഥിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു.ക്നാനായ റീജിയണിലെ വിവിധ ഇടവകയിലെ പ്രാർത്ഥനാകൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നവരുടെ ഒരു ബൈബിൾ പഠനക്കളരി ആയിരുന്നു ഈ ഒത്തുചേരൽ. പ്രാർത്ഥനാകൂട്ടായ്മയുടെ റീജിയൺ തല വിവിധ കർമ്മപരിപാടികൾ ഈ കൂട്ടായ്മയിൽ ആവിഷ്കരിച്ചു.