തന്റെ സ്വാതന്ത്ര്യത്തിനും സന്തോഷത്തിനും സ്വതന്ത്രമായി ജോലി ചെയ്തു ജീവിക്കാനുള്ള അവകാശത്തിനും എതിരാണ് ഭർത്താവ് എങ്കിൽ ആ ഭർത്താവിനെ താമസംവിനാ ഉപേക്ഷിക്കണം...
ഡിവോഴ്സ് ചെയ്യണം.
ഭർത്താവിന്റെ ആട്ടും തുപ്പും മർദ്ദനവും ഏറ്റ് പേടിച്ചരണ്ട് ജീവിക്കേണ്ട കാര്യം നിങ്ങൾക്കില്ല...
ബന്ധുക്കൾ എന്തു വിചാരിക്കും നാട്ടുകാർ എന്ത് വിചാരിക്കും എന്ന് നിങ്ങൾ വിചാരിക്കണ്ട...
പോ പുല്ലുകളെ ,, എന്ന നിലപാട് സ്വീകരിക്കുക...
അത്രേയൊള്ളൂ..
അന്തസ്സായി ജോലിചെയ്ത് ജീവിക്കാനുള്ള ആരോഗ്യവും തന്റേടവും നിങ്ങൾക്കുണ്ടോ ഉണ്ടെങ്കിൽ പോടാ പുല്ലേ എന്ന് തന്നെ ഇത്തരം ഭർത്താക്കന്മാരോട് പറയണം...
എന്നിട്ട് ആ കെട്ടിനെ പൊട്ടിച്ച് തന്റേടത്തോടെ ജീവിക്കണം...
ജീവിതം ഒന്നേയുള്ളൂ....
ആ ജീവിതം സന്തോഷവും സമാധാനപൂർണ്ണവും ആയിട്ട് ജീവിക്കാൻ കഴിയണം...
മറ്റൊരു ജന്മമോ മാങ്ങത്തൊലിയോ ഒന്നുമില്ല...
ഈ കിട്ടിയതാണ് ജന്മം, ജീവിതം.. അത് ഒരുത്തന്റെ മുമ്പിലും അടിയറവ് വെക്കണ്ട.
മക്കളെ പോറ്റണ്ടേ എന്ന് ചോദിച്ചേക്കാം...
തന്തയ്ക്ക് വേണ്ടെങ്കിൽ മക്കളെ ജോലി ചെയ്തു അന്തസായി പോറ്റുക...
ഒരുത്തന്റെ അടിമയായി കിടക്കുന്നതിലും നല്ലതാണത്...
ആട്ടും തുപ്പും കഷ്ടപ്പാടും സഹിച്ച് ജീവിതം വട്ടമെത്തിച്ച് 60 ഓ 70 ഓ വയസ്സിൽ എത്തുമ്പോൾ അവിടെ നിങ്ങളെ കാത്ത് ആരും ട്രോഫിയുമായിട്ട് നിൽക്കുന്നില്ല...
നിങ്ങൾ ഈ കാലം വരെ ഒന്ന് സന്തോഷിക്കുക പോലും ചെയ്യാതെ അടിമയെപ്പോലെ കഷ്ടപ്പാട് സഹിച്ചു ജീവിച്ചത് ഓർക്കാൻ മക്കള് പോയിട്ട്, നിങ്ങളെ ഈ കാലം വരെ കാൽചോട്ടിലിട്ട് അടിമയെ പോലെ ചവിട്ടിയരച്ച ഭർത്താവ് പോയിട്ട്, അവിടെയൊരു പട്ടികുറുക്കാൻ പോലും ഉണ്ടാവില്ല....
വേണങ്കിൽ ഇപ്പൊ ജീവിച്ചോ.
(ആ സ്ത്രീയുടെയും കുട്ടികളുടെയും ആത്മഹത്യ വായിച്ചപ്പോൾ എഴുതിപ്പോയതാണ് )
ജോളി ജോളി