ചിക്കാഗോ: മാര്‍ച്ച് 2-ന് മാര്‍ത്തോമ്മാ ശ്ലീഹാ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ വെച്ച് നടത്തപ്പെട്ട രക്തദാന ക്യാമ്പ് വൈസ് ചാന്‍സലര്‍ ജോണ്‍സണ്‍ അച്ചന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. രാവിലെ 8 മണിയോടെ റെഡ്ക്രോസിന്‍റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തപ്പെട്ടത്.
കത്തീഡ്രല്‍ വികാരി റവ.ഫാ. തോമസ് കടുകപ്പിള്ളില്‍, കൈക്കാരന്മാരായ ബിജി സി. മാണി, സന്തോഷ് കാട്ടൂക്കാരന്‍, ബോബി ചിറയില്‍, വിവീഷ് ജേക്കബ് എന്നിവരുടെ സഹകരണം വളരെ സഹായകമായിരുന്നു.
എസ്എംസിസി അംഗങ്ങള്‍ എല്ലാവരും വളരെ കൂട്ടായ്മയോടെ ക്യാമ്പിന്‍റെ വിജയത്തിനായി സഹകരിച്ചു. എസ്എംസിസി എക്സിക്യൂട്ടീവ് അംഗങ്ങളായ മേഴ്സി കുര്യാക്കോസ്, സെബാസ്റ്റ്യന്‍ ഇമ്മാനുവേല്‍, നീന പ്രതീഷ്, ഷാബു മാത്യു, ജോസഫ് ജോസഫ്, ബിജി കൊല്ലാപുരം എന്നിവരുടെ സഹകരണം എടുത്തു പറയേണ്ടതാണ്. അതോടൊപ്പം ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സണ്ണി വള്ളിക്കുളം, ജാസ്മിന്‍ ഇമ്മാനുവേല്‍, റെറ്റി കൊല്ലാപുരം, ഷീബാ ഷാബു, പ്രതീഷ്, കുര്യാക്കോസ് തുണ്ടിപറമ്പില്‍, ഷാജി കൈലാത്ത്, ജോസഫ് നാഴിയാംപാറ, ആന്‍റോ കവലയ്ക്കല്‍, എബിന്‍ ആന്‍ഡ് മെലീസ്സ കുര്യാക്കോസ് എന്നിവരും രക്തദാന ക്യാമ്പിന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. രണ്ട് മണിയോടെ രക്തദാന ക്യാമ്പ് സമാപിച്ചു.