ഫ്ലോറിഡ : സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജത്തിന്റെ 2025 വർഷത്തെ ഔപചാരികമായ ഉത്‌ഘാടന സമ്മേളനം മാർച്ച് 8 ശനിയാഴ്ച വൈകിട്ട് കൂപ്പർ സിറ്റി ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. വൈകുന്നേരം 5:30 ന് വിഭവ സമൃദ്ധമായ അത്താഴ വിരുന്നോടുകൂടി ആരംഭിക്കുന്ന പ്രസ്തുത സമ്മേളനം സമാജം പ്രസിഡണ്ട് ബിജു ജോൺ ഉത്‌ഘാടനം ചെയ്യും. പ്രശസ്ത മലയാളി മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഷിനോദ് മാത്യു ( സവാരി യുട്യൂബ് ചാനൽ ) ചടങ്ങിന്റെ വിശിഷ്ടാതിഥിയായി പങ്കെടുത്തുകൊണ്ട് മുഖ്യ പ്രഭാഷണം നിർവ്വഹിക്കും.
അറുനൂറിൽ പരം ആൾക്കാർ പങ്കെടുക്കുന്ന ഈ ചടങ്ങിൽ മറ്റു വിശിഷ്ടാതിഥികളായ ഡേവി സിറ്റി മേയർ ജൂഡി പോൾ, കൂപ്പർ സിറ്റി മേയർ ജെയിംസ് കുറാൻ, എന്നിവരെ കൂടാതെ ഇതര സമാന്തര മലയാളി സംഘടനാ ഭാരവാഹികളും പ്രവർത്തകരും ചടങ്ങിന് സാന്നിധ്യമരുളും . വൈവിധ്യങ്ങളായ കലാപരിപാടികളും സവിശേഷമായ സാംസ്‌കാരിക വിഭവങ്ങളും ഒത്തുചേരുന്ന ഈ സമ്മേളനം ആസ്വാദക ഹൃദയങ്ങൾക്ക് ഓർമ്മയിൽ ചേർത്തുവെക്കുവാൻ ഒട്ടനവധി വിഭവങ്ങളാണ് അണിയറയിൽ ഒരുക്കികൊണ്ടിരിക്കുന്നത്. ഉത്‌ഘാടന സമ്മേളനം പ്രൗഢഗംഭീരമാക്കുവാനായി വിവിധ സബ് കമ്മറ്റികൾ ഉർജ്ജസ്വലമായി പ്രവർത്തിച്ചു വരുന്നു. സമാജത്തിന്റെ ഈ വർഷത്തെ ഭാരവാഹികളായി താഴെപ്പറയുന്ന വ്യക്തികൾ വിവിധ ചുമതലകൾ നിർവഹിക്കുന്നു.
ബിജു ജോൺ ( പ്രസിഡന്റ് )
ഷാജൻ കുറുപ്പുമഠം ( വൈസ് പ്രസിഡൻറ് )
മാത്യു ജോൺ ( സെക്രട്ടറി )
നിധീഷ് ജോസഫ് ( ട്രെഷറർ )
സഞ്ജയ് നടുപറമ്പിൽ ( ജോയിന്റ് സെക്രട്ടറി )
രതീഷ് ചിത്രാലയ ( ജോയിന്റ് ട്രെഷറർ )
ജെയിംസ് മുളവന ( പബ്ലിക് റിലേഷൻസ് ഓഫീസർ )
സുനീഷ് പൗലോസ് ( പ്രോഗ്രാം കോർഡിനേറ്റർ )
ജോബി കൊറ്റം ( സ്പോർട്സ് കോർഡിനേറ്റർ )
ജിൻസ് ഫിലിപ്പ് മാത്യു ( പ്രൊഡക്ഷൻ കൺട്രോളർ & സീനിയർ യൂത്ത് കോർഡിനേറ്റർ )
ഡോ. ജോജി ഗീവർഗീസ് (മീഡിയ)
വിവേക് തോമസ് പണിക്കർ, ജെയ്സൺ ജെയിംസ്, ജിജോ സാമുവേൽ ( IT )
ഡോ : ദിവ്യ വർഗീസ് , ജിനി ഷൈജു (കിഡ്സ് ആൻഡ് യൂത്ത് കമ്മിറ്റി കോർഡിനേറ്റർസ് )
നോയൽ മാത്യു ( പ്രസിഡണ്ട് എലെക്ട് )
ഷിബു ജോസഫ് ( എക്സ് ഓഫീഷിയോ )