PRAVASI

ചിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ അഖിലലോക പ്രാർത്ഥന ദിനം ആചരിക്കുന്നു

Blog Image

ഈ വർഷത്തെ എക്യൂമെനിക്കൽ കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ, വേൾഡ് ഡേ ഓഫ് പ്രയർ മാർച്ച് 8  ന് നടത്തപ്പെടുന്ന പ്രോഗാമിലേക്കു കൗൺസിലന്റെ പേരിൽ പ്രസിഡന്റ് റെവ്. ഫാ.തോമസ് മാത്യു, സെക്രട്ടറി അച്ചന്കുഞ്ഞു മാത്യു ഏവർകും സ്വാഗതം അറിയിക്കുന്നു. 
ഇതിന്റെ നടത്തിപ്പിലേക്കു റെവ്. ബിജു യോഹന്നാൻ (കൺവീനർ ), ശ്രീമതി ജോയ്‌സ് ചെറിയാൻ (കോർഡിനേറ്റർ ), എന്നിവരെ കൌൺസിൽ ചുമതലപ്പെടുത്തി. ചിക്കാഗോ മാർത്തോമാ ചർച്ച് 240 പൊട്ടർ റോഡ് , ഡെസ് പ്ലെയിൻസ്‌, IL 60016 ഉച്ച കഴിഞ്ഞു 2.30 നു ആരംഭിക്കുന്ന മീറ്റിംഗിൽ ശ്രീമതി Dr ഷെറിൻ കൊച്ചമ്മ (Mar Thoma Church- Lombard) മുഖ്യ പ്രഭാഷണം നൽകും. "Informed Prayer and Prayerful Action " എന്നുള്ളതാണ് ഈ വര്ഷത്തെ വിഷയം. 
വനിതകളാൽ നേതൃത്വം നൽകപ്പെടുന്ന ഈ സംഘടന മറ്റു രാജ്യങ്ങളിലെ ക്രിസ്തീയ മതം, പ്രാദേശിക സംസ്കാരങ്ങൾ, എന്നി വസ്തുതകൾ മനസ്സിലാക്കുവാനും പഠിക്കുവാനും സഹായിക്കുന്നു. 
പ്രസ്തുത മീറ്റിംഗിൽ വനിതാ ഫോറം മദ്ധ്യസ്ഥ പ്രാർത്ഥനകൾ, സ്തോത്രപ്രർത്ഥനകൾ, അനുതാപ പ്രാർത്ഥനകൾ, ചിന്തവിഷയത്തെ അടിസ്ഥാനമാക്കിയുള്ള സ്കിറ്റുകൾ എന്നിവകൂടാതെ വനിതാ ഗായകസംഘം ഗാന ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.
ഏകദേശം 170 രാജ്യങ്ങൾ പ്രാർത്ഥനാ ദിനം കൊണ്ടാടുന്ന ഈ അവസരത്തിൽ നിങളുടെ പ്രാർത്ഥന പൂർണമായ സാന്നിദ്ധ സഹകരണങ്ങൾ നന്ദിപൂർവം അഭ്യർത്ഥിക്കുന്നു. 

(News & Communications P.R.O's Sam Thomas, Johnson Valliyil)

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.