പക്ഷിയും ചിറകും തമ്മിൽ ഉണ്ടായിരുന്ന ബന്ധം ഞാനും തൂവലും തമ്മിലില്ല . ഞാനും തൂവലും തമ്മിലുള്ള ബന്ധം പക്ഷിയും ഞാനും തമ്മിലുമില്ല .
എൻ്റെ ആയുധം
അമ്പേറ്റ് വീണ പക്ഷിയുടെ
ചിറകിലെ തൂവലാണ്.
പക്ഷിയും ചിറകും തമ്മിൽ
ഉണ്ടായിരുന്ന ബന്ധം
ഞാനും തൂവലും തമ്മിലില്ല .
ഞാനും തൂവലും തമ്മിലുള്ള ബന്ധം
പക്ഷിയും ഞാനും തമ്മിലുമില്ല .
എൻറെ ആയുധത്തെ
എനിക്ക് വിശ്വാസമുണ്ട്.
അടുത്ത തവണ കുറേക്കൂടി
കൃത്യതയോടെ ഞാൻ
പക്ഷിയെ എയ്യും.
എനിക്ക് എയ്യാൻ പാകത്തിന്
പക്ഷികളുടെ നിര
അതോടെ പ്രത്യക്ഷപ്പെടും.
ആശ.ബി