ഈ സിനിമയിൽ സ്ത്രീകളുടെ വികാരങ്ങൾ വളരെ മനോഹരമായ രീതിയിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു അമ്മായിയമ്മയും മരുമോളും തമ്മിലുള്ള വൈകാരിക ബന്ധങ്ങളും അവർക്കിടയിലെ സംഭവവികാസങ്ങളുമായാണ് സിനിമ പുരോഗമിക്കുന്നത്. അമ്മായിയമ്മ ആയി ഉർവശിയും മരുമോളായി പാർവതിയും ഒന്നിനൊന്ന് മികച്ച രീതിയിൽ അഭിനയിച്ചിരിക്കുന്നു.
ഒരു സമൂഹത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരിക സ്ത്രീകൾക്കാണ്. ഒരു പക്ഷേ സഹിക്കാനും ചിലപ്പോൾ ത്യാഗം ചെയ്യാനും തെറ്റ് പറ്റുകയാണെങ്കിൽ ക്ഷമ പറയാൻ ആണെങ്കിലും സ്ത്രീകൾ തന്നെ ആയിരിക്കും സാധാരണയായി ഏറ്റവും കൂടുതൽ കാണുക. പുരുഷന്മാരെയും സ്ത്രീകളെയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ വികാരങ്ങൾ ഉള്ളത് ആർക്കാണെന്ന് ചോദിച്ചാൽ അത് സ്ത്രീകൾക്ക് തന്നെയാണ് എന്ന് മാത്രമേ പറയാൻ കഴിയുകയുള്ളൂ.
ഈ സിനിമയിൽ സ്ത്രീകളുടെ വികാരങ്ങൾ വളരെ മനോഹരമായ രീതിയിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു അമ്മായിയമ്മയും മരുമോളും തമ്മിലുള്ള വൈകാരിക ബന്ധങ്ങളും അവർക്കിടയിലെ സംഭവവികാസങ്ങളുമായാണ് സിനിമ പുരോഗമിക്കുന്നത്. അമ്മായിയമ്മ ആയി ഉർവശിയും മരുമോളായി പാർവതിയും ഒന്നിനൊന്ന് മികച്ച രീതിയിൽ അഭിനയിച്ചിരിക്കുന്നു.
ജീവിതത്തിൽ ഇതുവരെ കടന്നുപോകാത്ത സാഹചര്യങ്ങളിലൂടെയും പ്രകൃതി ദുരന്തങ്ങളിലൂടെയും കഥാപാത്രങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും അവസാനം ആരും പ്രതീക്ഷിക്കാത്ത രീതിയിൽ എല്ലാവർക്കും സംതൃപ്തമായ ഒരു ത്രില്ലർ രീതിയിൽ ആണ് സിനിമ 2 മണിക്കൂർകൊണ്ട് അവസാനിപ്പിക്കുന്നത്.
പ്രധാന കഥാപാത്രമായ ആയ അമ്മായിയമ്മയുടെ വേഷം ഉർവ്വശി അസാധ്യമാണ് അഭിനയിച്ചിരിക്കുന്നത് എന്ന് മാത്രമേ പറയാൻ കഴിയുകയുള്ളൂ. അമ്മയുടെ വികാരങ്ങൾ, സ്വന്തം കുട്ടികളോടുള്ള സ്നേഹം, മകന്റെ കല്യാണം നടക്കുന്നതിനു വേണ്ടി പറയേണ്ട കാര്യങ്ങൾ ഒളിപ്പിച്ചുവെക്കുക, അങ്ങനെ ഒരു അവസ്ഥ വരുമ്പോൾ അതിനെ സംബന്ധിച്ചുള്ള വല്ലാത്ത ഒരു കാഴ്ച, തെറ്റ് ചെയ്യുമ്പോൾ ക്ഷമ ചോദിക്കാനുള്ള വലിയ മനസ്സ്, സിനിമ കാണുമ്പോൾ നമ്മൾ ഉർവശിയെ മറന്നു പോകുന്നു, ഉർവശിയുടെ കാരക്ടർ മാത്രമേ മനസ്സിൽ ഉണ്ടാവുകയുള്ളൂ. ഈ അടുത്ത കാലത്തിലെ മികച്ച അഭിനയം കാണാൻ സാധിച്ചു എന്നതാണ് സത്യം
അതുപോലെ നിസ്സഹായതയുടെ ഒരു പ്രതീകമായാണ് പാർവതിയുടെ മരുമോളുടെ കഥാപാത്രത്തിന്റെ തുടക്കം. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ജീവിതം തകിടം മറിയുമ്പോൾ അവൾ ശക്തമായി അതിൽ നിന്നും തിരിച്ചു വരുന്നതായി കാണാൻ സാധിക്കും.
അർജുൻ രാധാകൃഷ്ണൻ, പ്രശാന്ത്, അലൻസിയർ എന്നിവരും മറ്റ് കഥാപാത്രങ്ങളും എല്ലാം വളരെ നല്ലരീതിയിൽ അവരുടെ റോളുകൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
വളരെ മനോഹരമായ രീതിയിൽ Crisp ആയ എഡിറ്റിംഗ് ആണ് സിനിമയിൽ നടത്തിയിരിക്കുന്നത്. രണ്ട് മണിക്കൂർ സിനിമയിൽ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന അനുഭവമാണ് ലഭിക്കുക.
അടുത്തതായി സിനിമയിലെ പ്രധാനമായ ഘടകം cinematography ആണ്, ഈ സിനിമയിൽ കുട്ടനാടിന്റെ സൗന്ദര്യം ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്. കാലവർഷ സമയത്ത് ഉള്ള കുട്ടനാടിന്റെ സൗന്ദര്യം മറ്റൊരു സിനിമകളിലും ഇതുപോലെ മികച്ച രീതിയിൽ ഒപ്പിയെടുത്തിട്ടില്ല.
പശ്ചാത്തല സംഗീതം ഒരു ത്രില്ലർ സിനിമയിലെന്നപോലെ മികച്ചുനിൽക്കുന്നതാണ്.
നവാഗത സംവിധായകനും തിരക്കഥകൃത്തുമായ ക്രിസ്റ്റോ ടോമി അദ്ദേഹത്തിൻറെ സിനിമയിലേക്കുള്ള വരവ് ഒരു മികച്ച സിനിമയോടു കൂടി ലോകത്തെ എല്ലാവരെയും അറിയിച്ചിരിക്കുകയാണ്.
പച്ചയായ ജീവിതം അതുപോലെ കാണിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഈ സിനിമ നമുക്ക് കാണാൻ കഴിയും. ജീവിതത്തിൽ പഠിക്കുന്ന പാഠങ്ങൾ ഉൾക്കൊള്ളുക, പരിഹരിക്കുക അതിജീവിക്കുക, ഇതെല്ലാം കാണണമെങ്കിൽ ഈ സിനിമ തീർച്ചയായും എല്ലാപേരും കുടുംബസമേതം കാണുക.