PRAVASI

'100 പോസിറ്റീവ്‌ ടാബ്ലറ്റ്സ്‌' പ്രകാശനം ചെയ്‌തു

Blog Image

അമേരിക്കയിലെ മലയാളി സമൂഹത്തിൽ അറിയപ്പെടുന്ന എഴുത്തുകാരിയും ഭാഷാമിത്ര അവാർഡ്‌ജേതാവും സംഘടനാപ്രവർത്തനങ്ങളിൽ സജീവപ്രവർത്തകയുമായ സോയാ നായരുടെ അഞ്ചാമത്തെ പുസ്തകമായ '100 പോസിറ്റീവ്‌ ടാബ്ലറ്റ്സ്‌ ' കോഴിക്കോട്‌ ജില്ലാ ലൈബ്രറി കൗൺസിൽ  പുസ്തകോത്സവ വേദിയിൽ പ്രശസ്ത എഴുത്തുകാരൻ ഡോ.സോമൻ കടലൂർ പ്രകാശിപ്പിച്ചു.ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എൻ. ഉദയൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത കഥാക്യത്ത്‌ കെ.എസ്‌ രതീഷ്‌ ഫേസ്ബുക്ക്‌ സോഷ്യൽ മീഡിയാ വഴി പുസ്തകത്തിന്റെ ഓൺലൈൻ പ്രകാശനകർമ്മം നടത്തി.

കാവ്യസായാഹ്നം വേദിയിൽ വച്ചു നടന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ വൈസ്പ്രസിഡന്റ്‌ എൻ. ശങ്കരൻ മാസ്റ്റർ അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടിവ്‌ അംഗം സോമൻ മുതുവന പുസ്തകാസ്വാദകരായ എല്ലാവരെയും ചടങ്ങിലേക്ക്‌ സ്വാഗതം ചെയ്തു. നിരവധി കവിസുഹ്യത്തുക്കളും ലൈബ്രറി കൗൺസിൽ സംഘാടകരും പങ്കെടുത്ത ചടങ്ങിൽ ഇതൾബുക്സ്‌ പ്രസാധകൻ ഷാജി തലോറ മറുപടിപ്രസംഗം നടത്തി.

ജനനത്തിനും മരണത്തിനും ഇടയിൽ ഉള്ള ജീവിതം മനോഹരമായി ജീവിക്കാൻ പ്രേരിപ്പിക്കുന്ന, പ്രചോദനാത്മകമായ 100 ചിന്തകളുടെ പുസ്തകം. പ്രസാധനരംഗത്ത്‌ കുതിച്ച്‌ കൊണ്ടിരിക്കുന്ന ഇതൾ ബുക്‌സ്‌ ആണു ഈ പുസ്തകം വിപണിയിലെത്തിച്ചിരിക്കുന്നത്‌.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.