പാഴ്‌സിപ്പനി : മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (MANJ) യുടെ ക്രിസ്ത്മസ് പുതുവത്സര ആഘോഷം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ജനുവരി മൂന്നാം തിയതി വൈകിട്ട് 5 മണിക്ക് ലെയിക് പാഴ്സിപ്പന്നി ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ന്യൂജേഴ്സിയിലെയും സമീപ പ്രദേശങ്ങളിലെയും പ്രമുഖർ സംബന്ധിച്ചു. ഐറീൻ തടത്തിൽ അമേരിക്കൻ നാഷണൽ ആന്തവും രാജു ജോയ് പ്രാർത്ഥന ഗാനവും ആലപിച്ചു. MANJ ജനറൽ സെക്രട്ടറി ഷിജിമോൻ മാത്യു എല്ലാവരെയും സ്വാഗതം ചെയ്തു. ഫൊക്കാന പ്രേസിടെന്റും MANJ BOT മെമ്പറുമായ Dr Sajimon Antony പരിപാടി ഉദ്‌ഘാടനം ചെയ്തു. Rev Fr ഷിബു ഡാനിയേലിന്റെ ക്രിസ്തുമസ്സ് പുതുവത്സര സന്ദേശം വളരെ ഹൃദയസ്പർശിയും ഇന്നത്തെ കാലഘട്ടത്തിൽ വളരെയേറെ ചിന്താവഹവുമായിരുന്നു ആയിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജോർജ് തുമ്പയിലാണ് Rev Fr ഷിബു ഡാനിയേലിനെ സദസിനു പരിചയപ്പെടുത്തിയത്. Fokana National Committee Member ഷൈനി രാജുവും, റോസിലി ജെയിംസും എംസിയുടെ റോൾ നന്നായി കൈകാര്യം ചെയ്തു.
വിവിധയിനം കലാപരിപാടികൾ ആഹോഷ നിശയുടെ മാറ്റു വർദ്ധിപ്പിച്ചു. MANJ യൂത്ത് ഫോറത്തിന്റെയും Men's ഫോറത്തിന്റെയും Women's ഫോറത്തിന്റെയും നൃത്തനൃത്യങ്ങൾ വളരെ ആകര്ഷങ്ങളായിരുന്നു. ഗായകൻ ജേക്കബ് ജോസഫ്, ജെയിംസ് ജോയ്, റീന സാബു, അന്നമ്മ സ്കറിയ, ഐറിൻ തടത്തിൽ, ജൂബി മത്തായി, IPCNA Former President സുനിൽ ട്രൈസ്റ്റാർ തുടങ്ങിയവരുടെ ഗാനങ്ങൾ സദസ്സിനെ ഒന്നാകെ ആനന്ദത്തിൽ ആറാടിച്ചു. MANJ Family മെമ്പേഴ്സിന്റെ fashion Show തികച്ചും വേറിട്ടൊരു അനുഭവമായിരുന്നു.അനീഷ് അടിമാലിയുടെ മാജിക്കും മെന്റലിസവും നിറഞ്ഞ പെർഫോമൻസ് സദസിനെ ഒന്നടങ്കം വിസ്മയിപ്പിച്ചു. Fokana Treasurer ജോയ് ചാക്കപ്പൻ, IPCNA മുൻപ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, വ്യവസായ സംരംഭകൻ അനിൽ പുത്തൻചിറ, സാമൂഹിക പ്രവർത്തകയും സംഘാടകയുമായ ലീല മാരാട്ട്, MANJ former President മനോജ് വാട്ടപ്പിള്ളിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.
പരിപാടിയിൽ പങ്കടുത്ത എല്ലാവരും MANJ ന്റെ സംഘാടന പാടവത്തെയും അതിനു നേത്രുത്വം കൊടുത്ത MANJ President രാജു ജോയിയുടെയും കോർഡിനേറ്റർസ് ആയ ഷിബുമോൻ മാത്യുവിന്റെയും അനീഷ് ജെയിംസിന്റെയും കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ ഷൈനി രാജുവിന്റെയും ഉമ്മൻ ചാക്കോയേയും മറ്റു കമ്മിറ്റി മെമ്പേഴ്സിന്റെയും സംഘാടന മികവിനെ മുക്തകണ്ഠം പ്രശംസിച്ചു. പങ്കെടുത്ത എല്ലാവരും രുചികരമായ അത്താഴവിരുന്നും ആസ്വദിച്ചു. MANJ Vice President അനീഷ് ജയിംസിന്റെ നന്ദി പ്രകാശനത്തോടെ ആഘോഷങ്ങൾക്ക് തിരശ്ശീല വീണു.



















