ഗേറ്റിൽ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്ന് വീണ് 5 വയസുകാരൻ മരിച്ചു.പാലക്കാട് ജില്ലയിലെ നെയ്തലയിലാണ് സംഭവം.നെയ്തല സ്വദേശി കൃഷ്ണകുമാറിന്റെ മകൻ അഭിനിതാണ് മരിച്ചത്.കുട്ടികൾ പഴയ ഗേറ്റിൽ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും കല്‍തൂണും തകർന്ന് അഭിനിതിന്റെ ശരീരത്തേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

