KERALA

നടന്‍ ബൈജു അറസ്റ്റില്‍; മദ്യലഹരിയില്‍ ഓടിച്ച കാര്‍ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു; വൈദ്യപരിശോധനക്ക് സമ്മതിച്ചില്ല

Blog Image
മദ്യ ലഹരിയില്‍ കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയതിന് തിരുവനന്തപുരം മ്യൂസിയം പോലീസാണ് നടന്‍ ബൈജു സന്തോഷിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. ബൈജു ഓടിച്ചിരുന്ന കാര്‍ വെള്ളയമ്പലത്തുവച്ച് ബൈക്കിലും വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച ശേഷം വേഗത്തില്‍ മുന്നോട്ടു പോയി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈജുവിന്റെ കാറിന്റെ ടയറിന് കേടുപാട് പറ്റി. കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. മദ്യപിച്ചിട്ടുണ്ടോ എന്ന വൈദ്യപരിശോധനക്കായി ജറല്‍ ആസുപത്രിയില്‍ പോലീസ് എത്തിച്ചെഹ്കിലും നടന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നടന്നില്ല.

മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിട്ടുള്ളത്. ബൈജുവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. കാര്‍ പോലീസ് കസ്റ്റഡിയിലാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.