തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വിരാമം. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ദില്ലിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി നടന്ന ചർച്ചകൾക്കും നേതൃത്വ തർക്കങ്ങൾക്കും ഒടുവിലാണ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം.തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ 'ആരാണ് മുഖ്യമന്ത്രി?' എന്ന ചോദ്യമാണ് കേരള രാഷ്ട്രീയത്തിലെ പ്രധാന ചർച്ചയായിരുന്നത്. 11 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ ചർച്ചകൾക്ക് വിരാമമിട്ട് ഹൈക്കമാൻഡ് സതീശന്റെ പേരിൽ മുദ്രവെച്ചിരിക്കുകയാണ്. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും അവസാനഘട്ട ചർച്ചകളിൽ സജീവമായിരുന്നെങ്കിലും തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഖമായി മുന്നിൽ നിന്നതും എൽഡിഎഫിനെതിരെ ശക്തമായ പ്രചാരണം നയിച്ചതുമാണ് സതീശന് അനുകൂലമായ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ തലസ്ഥാനത്ത് അടക്കമുള്ള വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. അതേസമയം, മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം. മുസ്ലിം ലീഗിന് നിർണായക വകുപ്പുകൾ ലഭിക്കുമെന്നാണ് സൂചന.
വടശ്ശേരി ദാമോദരൻ സതീശൻ എന്ന പേര് ഇന്ന് കേരള രാഷ്ട്രീയത്തിൽ ഒരു വ്യക്തിയെയല്ല സൂചിപ്പിക്കുന്നത് — അത് ഒരു ശൈലിയെയാണ്, ഒരു പോരാട്ട ആത്മാവിനെയാണ്, ഒരു കൃത്യമായ രാഷ്ട്രീയ തന്ത്രശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നത്.
V. D. സതീശൻ നേതൃത്വം ഏറ്റെടുത്തപ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ ഉണ്ടായിരുന്നത് വെറും 41 എം.എൽ.എമാരുള്ള ഒരു മുന്നണിയായിരുന്നു. അതേസമയം, പുറത്തു നിന്നുള്ള മാധ്യമ കുത്തിത്തിരിപ്പുകളും, “ലീഗ് മുന്നണി വിടും”, “കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകും” എന്നിങ്ങനെ വ്യാപകമായി പ്രചരിച്ച വ്യാജവാർത്തകളും അവസ്ഥയെ കൂടുതൽ സങ്കീർണ്ണമാക്കി. എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസത്തോടെ, ഭയമില്ലാതെ ചുമതല ഏറ്റെടുത്തതാണ് അദ്ദേഹത്തിന്റെ ആദ്യ വിജയം.
അതിനുശേഷം അദ്ദേഹം കാട്ടിയതൊക്കെ ഒരു സാധാരണ പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനമല്ലായിരുന്നു — അത് പൂർണ്ണമായും ഒരു ഇലക്ഷൻ മാനേജ്മെന്റ് മോഡൽ ആയിരുന്നു.
പ്രത്യേകിച്ച്, ഓരോ തിരഞ്ഞെടുപ്പിലും 100% കോൺഫിഡൻസോടെ ഇറങ്ങിയും, അതിനെ വിജയം ആക്കി മാറ്റിയതും, യുഡിഎഫിനെ “വിജയം ശീലമാക്കിയ മുന്നണി”യാക്കി മാറ്റിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ അടയാളങ്ങളാണ്.
വി.ഡി.യുടെ രാഷ്ട്രീയ ശൈലിയുടെ ഏറ്റവും വലിJയ പ്രത്യേകത — ഉറച്ച നിലപാടുകളും, വ്യക്തമായ വാക്കുകളും.
സമരങ്ങളിലൂടെ ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി, കുറഞ്ഞത് 10-ഓളം വലിയ സമരങ്ങളിലൂടെ രാഷ്ട്രീയത്തിൽ ശക്തമായ ഇമ്പാക്ട് സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതിലൂടെ, പ്രതിപക്ഷത്തിന്റെ ശബ്ദം ജനങ്ങളുടെ ശബ്ദമായി മാറി.
ഇലക്ഷൻ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ തന്ത്രങ്ങൾ ഒരു “ചാണക്യ ബുദ്ധി”യുടെ ഉദാഹരണമാണ്.
“ഡീൽ” എന്നൊരു വാക്ക് മാത്രം ഉപയോഗിച്ച് സിപിഎമ്മിനെ 20 ദിവസത്തോളം പ്രതിരോധത്തിലാക്കി നിർത്തിയത് അതിന്റെ ഏറ്റവും വലിയ തെളിവാണ്. ഇലക്ഷൻ ദിനത്തിൽ പോലും ആ നാരേറ്റീവ് ചർച്ചയായിരുന്നത് — അജണ്ട ആരാണ് സെറ്റ് ചെയ്തത് എന്നതിന്റെ വ്യക്തമായ മറുപടിയാണ്.
അവസാന ഘട്ടത്തിൽ, “വെഹിക്കിൾ മോഡിഫിക്കേഷൻ” എന്നൊരു സർജിക്കൽ സ്ട്രൈക്കിലൂടെ സോഷ്യൽ മീഡിയയിൽ തീപിടിപ്പിച്ച രീതിയിൽ പ്രചരണം മാറ്റിമറിച്ചു.
പൊതുവെ രാഷ്ട്രീയത്തിൽ വലിയ താല്പര്യമില്ലാത്ത Gen Z തലമുറയെ പോലും ആകർഷിച്ച്, അവർക്ക് “പഞ്ച്” അടിപ്പിക്കാൻ കഴിയുന്ന രീതിയിൽ കാമ്പെയ്ൻ മാറ്റിയത് ഒരു പുതിയ രാഷ്ട്രീയ ട്രെൻഡിന്റെ തുടക്കമാണ്.
ഇത് ഒക്കെ ചേർന്ന് നോക്കുമ്പോൾ,
വി.ഡി. സതീശൻ എന്നത് ഒരു നേതാവിന്റെ പേരല്ല —
ഒരു ബ്രാൻഡാണ്
ഒരു സ്ട്രാറ്റജിയാണ്
ഒരു വിജയ സൂത്രമാണ്
The Name: വടശ്ശേരി ദാമോദരൻ സതീശൻ



