KERALA

തന്നെയും മകനെയും യാത്ര ചെയ്യാൻ പോലും അനുവദിക്കുന്നില്ലെന്ന് നടൻ സിദ്ദിഖ് ;പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ പരാതി നൽകി

Blog Image
പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ പരാതി നൽകി നടൻ സിദ്ദിഖ്. പൊലീസ് തൻ്റെ പിന്നാലെ യാത്ര ചെയ്ത് ഇക്കാര്യം മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നതായാണ് പരാതി. കൊച്ചി സിറ്റി ഷാഡോ പൊലീസിൻ്റെ വാഹനത്തിൻ്റെ നമ്പർ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.

പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ പരാതി നൽകി നടൻ സിദ്ദിഖ്. പൊലീസ് തൻ്റെ പിന്നാലെ യാത്ര ചെയ്ത് ഇക്കാര്യം മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നതായാണ് പരാതി. കൊച്ചി സിറ്റി ഷാഡോ പൊലീസിൻ്റെ വാഹനത്തിൻ്റെ നമ്പർ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.

താൻ അഭിഭാഷകനെ കാണാൻ പോയത് പോലും മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് പൊലീസെന്നും പരാതിയിൽ പറയുന്നു. തന്നെയും മകനേയും മാധ്യമങ്ങളും പോലീസും യാത്ര ചെയ്യാൻ പോലും അനുവദിക്കുന്നില്ലെന്നും സിദ്ദിഖ് പരാതിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന പൊലീസ്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സിദ്ദിഖ് ഹാജരാക്കിയില്ല. തിരുവനന്തപുരം കന്റോൻമെന്റ് പൊലീസ് സ്റ്റേഷനിൽ വെച്ച് ഇന്നലെ നടനെ ചോദ്യം ചെയ്തതിരുന്നു. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുന്നത്.

സുപ്രീംകോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരം ഡിജിറ്റല്‍ തെളിവുകള്‍ സിദ്ദിഖ് ഹാജരാക്കിയിരുന്നില്ല. ഹാജരാകുമ്പോള്‍ കുറ്റകൃത്യം നടന്നതായി പറയപ്പെടുന്ന 2016-17 കാലത്തെ ഡിജിറ്റല്‍ തെളിവുകള്‍ നല്‍കണമെന്നായിരുന്നു അന്വേഷണ സംഘം നിര്‍ദേശിച്ചിരുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.