നടന്‍ വിഷ്ണു ഗോവിന്ദന്‍ വിവാഹിതനായി. അഞ്ജലി ഗീതയാണ് വധു. അലയന്‍സ് ടെക്‌നോളജിയിലെ ജീവനക്കാരിയാണ് അഞ്ജലി. ചേർത്തല സബ് റജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങൾ വിഷ്ണു സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. റജിസ്ട്രാർ ഓഫിസിൽ നിന്നുള്ള വിവാഹ വിഡിയോയും അഞ്ജലിയും വിഷ്ണുവും ഷെയർ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് വിവാഹം നടന്നത്. ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. ‘വെറും സ്നേഹം, കലഹങ്ങളൊന്നുമില്ല-രണ്ട് ഹൃദയങ്ങൾ, ഒരു ഒപ്പ്, ഒപ്പം മാതാപിതാക്കളും അരികിൽ’ എന്ന അടിക്കുറിപ്പോടെയാണ് നടൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
താനും അഞ്ജലിയും ചേര്‍ന്ന് ഹാന്‍ഡ് പിക് ചെയ്താണ് കല്യാണം ഡിസൈന്‍ ചെയ്തതെന്ന് ഇന്‍സ്റ്റഗ്രാമിലെ വീഡിയോയില്‍ വിഷ്ണു ഗോവിന്ദന്‍ പറയുന്നു. വിവാഹ ഫോട്ടോകള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയത്.
2017ൽ പുറത്തിറങ്ങിയ ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു ഗോവിന്ദൻ മലയാള സിനിമ ലോകത്തിലേക്ക് എത്തുന്നത്. തുടർന്ന് ഇരുപതിലധികം സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്തിട്ടുണ്ട്. വിഷ്ണു വിനയ്, ലിയോണ ലിഷോയ്, ജോജു ജോര്‍ജ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായ 'ഹിസ്റ്ററി ഓഫ് ജോയ്' എന്ന സിനിമ സംവിധാനംചെയ്തിട്ടുണ്ട്. തമിഴ് ചിത്രം 'ജിഗര്‍തണ്ടാ ഡബിള്‍ എക്‌സ്' വിഷ്ണു ശ്രദ്ധേയവേഷം ചെയ്തിരുന്നു.




