PRAVASI

കേരള ജനത അതിജീവിതയ്ക്കൊപ്പം; മുഖ്യമന്ത്രിയുടെ ശക്തമായ ഉറപ്പ്!.സർക്കാർ ഉടൻ അപ്പീൽ പോകും

Blog Image

നടിയെ ആക്രമിച്ച കേസിലെ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത.തിരുവനന്തപുരം ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. അതിജീവിതയ്ക്ക് ശക്തമായ ഉറപ്പുകളാണ് മുഖ്യമന്ത്രി നൽകിയത്. കേരള ജനത ഒപ്പമുണ്ടെന്നും പൂർണ്ണ പിന്തുണയാണ് നൽകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിചാരണക്കോടതിയുടെ വിധിക്കെതിരെ സർക്കാർ ഉടൻ തന്നെ അപ്പീൽ നൽകും. കേസിലെ പ്രതി മാർട്ടിൻ്റെ വീഡിയോക്ക് എതിരെ സർക്കാർ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രോസിക്യൂട്ടർമാർ വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. കേസിൽ അപ്പീൽ സാധ്യതകൾ വിശദീകരിക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ നേരത്തെ തയ്യാറാക്കിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ ആറ് പ്രതികൾക്കും കോടതി 20 വർഷം കഠിന തടവാണ് വിധിച്ചത്. എന്നാൽ, വിചാരണത്തടവുകാരായി ജയിലിൽ കഴിഞ്ഞ കാലയളവ് കുറച്ചാണ് ഇവർ ഇനി ശിക്ഷ അനുഭവിക്കേണ്ടത്. ആർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിട്ടില്ല. പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചാണ് കോടതി ശിക്ഷയിൽ ഇളവ് നൽകിയത്. എല്ലാ പ്രതികളും 40 വയസ്സിൽ താഴെ പ്രായമുള്ളവരാണെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കി ആദ്യം പുറത്തിറങ്ങുക ഒന്നാം പ്രതിയായ പൾസർ സുനി ആയിരിക്കും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.