ഗുജറാത്തിലെ അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യാ വിമാനത്തിൽ (എ ഐ 171) ഉണ്ടായിരുന്ന 242 പേരും മരിച്ചതായി റിപ്പോർട്ട്. 230 യാത്രക്കാരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും കോഴഞ്ചേരി സ്വദേശിനി രഞ്ജിത ആർ നായരും ഉൾപ്പെടുന്നു. 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.
വിമാനത്തിൽ 169 പേർ ഇന്ത്യൻ പൗരന്മാരാണ് ഉണ്ടായിരുന്നത്. ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് തകർന്നുവീണത്.
വിമാനത്താവളത്തിന്റെ സമീപത്തുള്ള ജനവാസ മേഖലയിലാണ് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.17നാണ് ലണ്ടനിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്തത്. പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടം സംഭവിച്ചു
.jpeg)
മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി

