ഡിട്രോയ്റ്റ്: തിരുവല്ല താഴമ്പളം കുടുംബാംഗമായ അലക്സാണ്ടർ ജോണിന്റെ (അലക്സ് മോൻ) ഭാര്യ അന്നമ്മ അലക്സാണ്ടർ (ലില്ലികുട്ടി 74 )നിര്യാതയായി. അജീന, അജയ്, ജേക്കബ് എന്നിവർ മക്കളും ജോസഫ് കുരിശിങ്കൽ, ജിറ്റി എന്നിവർ മരുമക്കളും ആണ്. അലക്സ്,ലില്ലി എന്നിവർ കൊച്ചുമക്കളാണ്. 27 വർഷങ്ങൾക്കു മുമ്പ് ഹുസ്റ്റനിൽ നടന്ന പിസിനാക്ക് സമ്മേളനത്തിനു ശേഷം ഡിട്രോയിറ്റിലേക്കുള്ള മടക്കയാത്രയിൽ ടെന്നസിയിൽ വച്ചുണ്ടായ അപകടത്തെ തുടർന്ന് വിൽചേയറിൽ ആയിരുന്നു പരേത. ദീർഘ കാലം ഡിട്രോയിറ്റ് ഷാരോൺ ഫെല്ലോഷിപ് ചർച്ചിലെ അംഗങ്ങൾ ആയിരുന്നു ഈ കുടുംബം.
ശവസംസ്കാര ശുശ്രൂഷകൾ വെള്ളി ശനി ദിവസങ്ങളിൽ ഡിട്രോയിറ്റിൽ വെച്ച് നടക്കും.

അന്നമ്മ അലക്സാണ്ടർ

