PRAVASI

വാര്‍ഷിക കണ്‍വന്‍ഷനും പുതിയ ആരാധനാലയത്തിന്‍റെ ഉദ്ഘാടനവും

Blog Image

ഫിലാഡല്‍ഫിയ: ഏതാണ്ട് കാല്‍ നൂറ്റാണ്ടിനു മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1990-ല്‍ ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഫിലാഡല്‍ഫിയ പട്ടണത്തില്‍ ആരംഭിച്ച ഐപിസി ചര്‍ച്ച് ഓഫ് ഗോഡ് ഒരു ചെറിയ ആരംഭമായിരുന്നു. എങ്കിലും ദൈവം വിശാലത വരുത്തി. ഇതിന്‍റെ സ്ഥാപകന്‍ പാസ്റ്റര്‍ വെസ്ലി ഡാനിയേല്‍ ആണ്.
ഈ സഭ പുതുതായി വാങ്ങിയ ആരാധനാലയത്തിന്‍റെ ഉദ്ഘാടനം മെയ് 24-ന് രാവിലെ 10 മണിക്ക് പാസ്റ്റര്‍ ജോസഫ് വില്യം നിര്‍വഹിക്കും.
വാര്‍ഷിക കണ്‍വന്‍ഷനായ മെയ് 23, 24, 25 തീയതികളില്‍ വൈകിട്ട് പൊതുസമ്മേളനങ്ങള്‍ ഉണ്ടായിരിക്കും. മുഖ്യപ്രഭാഷകനായി റവ. ജഫീ (ലണ്ടന്‍) കടന്നുവരും. പ്രസിദ്ധ വര്‍ഷിപ്പ് ലീഡറായ പെര്‍സീസ് ജോണ്‍ (ഇന്ത്യ), സാജന്‍ ചാക്കോ (യുകെ) എന്നിവരും എത്തിച്ചേരും.
ചര്‍ച്ചിന്‍റെ വിലാസം: 25 ജക്സണ്‍ റോഡ്, വാര്‍മിനിസ്റ്റര്‍, ഫിലാഡല്‍ഫിയ, യുഎസ്എ.
സഭാ പാസ്റ്റര്‍ വെസ്ലി ഡാനിയേല്‍ മണക്കാല ഫെത്ത് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നു ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. ഈ സഭ ഐപിസി ഈസ്റ്റേണ്‍ റീജിയനിലെ പ്രമുഖ സഭകളില്‍ ഒന്നാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: (215) 964 1452.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.