ന്യൂയോര്‍ക്ക്: ചിക്കാഗോ സെന്‍റ് തോമസ് സീറോമലബാര്‍ രൂപതയില്‍പ്പെട്ട എല്ലാ വൈദികരുടെയും വാര്‍ഷിക ധ്യാനം ന്യൂയോര്‍ക്കിലുള്ള ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ സെമിനാരിയില്‍ വെച്ച് മെയ് 20 മുതല്‍ 23 വരെ തീയതികളില്‍ നടത്തപ്പെട്ടു. വൈദികരുടെ വാര്‍ഷിക ധ്യാനത്തിന് ഷംഷാബാദ് രൂപത ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ നേതൃത്വം നല്കി.
ദൈവവചന പ്രഘോഷണത്തിന്‍റെയും മിഷണറി ദൗത്യത്തിന്‍റെയും പ്രാധാന്യവും വെല്ലുവിളിയും പ്രത്യേക ധ്യാനവിഷയമായി തെരഞ്ഞെടുത്തു. ധ്യാനത്തിന്‍റെ അവസാനദിവസം മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പ്രത്യേക സന്ദേശവും ആശീര്‍വാദവും നല്കി. മാര്‍ ജോയി ആലപ്പാട്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ നേതൃത്വം നല്കിയ വാര്‍ഷിക ധ്യാനത്തില്‍ രൂപതയിലെ 66 വൈദികരുടെ സാന്നിദ്ധ്യം ഏറെ അനുഗൃഹീതമായിരുന്നു.
ഫോട്ടോ: ഫാ.അബ്രാഹം മുത്തോലത്ത്

