ലോകത്ത് ഇന്ന് നിലനിൽക്കുന്ന ഭരണ സമ്പ്രദായങ്ങളിൽ ഏറ്റവും അനുയോജ്യവും താരതമ്യേന കൂടുതൽ ജനക്ഷേമം ഉറപ്പുവരുത്തുന്നതുമായ ഭരണക്രമമാണ് ജനാധിപത്യം. ആ പാതയിൽ നാല് നൂറ്റാണ്ടോളം സഞ്ചരിച്ച അമേരിക്കയും എട്ടു പതിറ്റാണ്ടോളം പിന്നിട്ട ഇന്ത്യയും ഉറച്ച ജനാധിപത്യ മാതൃകകളാണ്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയകരമായ തുടർച്ചയിൽ
ജനപ്രതിനിധി സഭകളും എക്സിക്യൂട്ടീവും നീതിന്യായ വ്യവസ്ഥയും അവയുടെ പരസ്പര പൂരകമായ പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ,കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ തുടങ്ങിയ സ്വതന്ത്ര ഭരണഘടന സ്ഥാപനങ്ങളും നിർണ്ണായകമായ പങ്ക് വഹിക്കുന്നു. കൃത്യമായ ഇടവേളകളിൽ ജനഹിതം പരിശോധിക്കുന്ന തെരഞ്ഞെടുപ്പുകൾ നിക്പക്ഷമായും നീതിയുക്തമായും നിർവ്വഹിക്കുന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും അനുബന്ധ സ്ഥാപനങ്ങളും ഭരണഘടനാപരമായി ബാധ്യസ്ഥവുമാണ്.എന്നാൽ കക്ഷിരാഷ്ട്രീയത്തിന്റെ
പേരിൽ ഭരണഘടന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും വിമർശിക്കുന്നതും പാർട്ടി നിയന്ത്രണ ജനാധിപത്യത്തിൽ സാധാരണമാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുബന്ധ സ്ഥാപനമായ
ദേശിയ നിയോജക മണ്ഡല പുനർനിർണ്ണയ സമിതിയുടെ
( Delimitation Commission of India) ശുപാർശകളും
കേന്ദ്രസർക്കാരിന്റെ തുടർനടപടികളുമാണ് ഇന്ത്യയിൽ ഇപ്പോൾ വിവാദമായിരിക്കുന്നത്.
ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക്
ആയി അറുപത്തിയെട്ടു സംവത്സരങ്ങൾ പിന്നിട്ടെങ്കിലും ഭാരതത്തിന്റെ ഭരണഘടനയുടെ
അടിസ്ഥാന ലക്ഷ്യങ്ങളായ തുല്യ നീതിയും അവസര
സമത്വവും ഉറപ്പാക്കുന്ന പല നടപടികളും ഇനിയും
ബാക്കിനിൽക്കുന്നു. കാശ്മീരിനെ ഇന്ത്യയിലെ ഏതൊരു പൗരനും അവകാശപ്പെട്ട ഭൂമിയാക്കി മാറ്റിയ
നിയമ നിർമ്മാണവും ഒരു പുരുഷന് നിയമത്തെ ബോധ്യപ്പെടുത്താവുന്ന യാതൊരു കാരണവും കൂടാതെ മതത്തിന്റെ പേരിൽ തന്റെ ഭാര്യയെ ഉപേക്ഷിക്കാനും അവർക്കു ജീവിക്കുവാനുള്ള
ധനസഹായം നിഷേധിക്കുവാനും ഉണ്ടായിരുന്ന
നിയമം റദ്ദുചെയ്തതും പുതിയ പ്രതീക്ഷകൾ തന്നെയാണ്. വൈദേശിക അടിമത്വം ഇന്ത്യയിൽ
അവശേഷിപ്പിച്ച അധികാര ചിഹ്നങ്ങളുടെ നിർമ്മാർജ്ജനവും, എല്ലാ പൗരന്മാർക്കും ഒരേപോലെ
ബാധകമാകുന്ന സിവിൽ നിയമനിർമ്മാണവും,
വഖഫിന്റെ മറവിൽ സാധാരണക്കാരന്റെ സ്വത്തവകാശം നിഷേധിക്കുന്നതിനെ നിയമം മൂലം നിരോധിക്കുക തുടങ്ങിയ പല നിയമനിർമ്മാണങ്ങളും ഇപ്പോഴും സർക്കാരിന്റെ പരിഗണയിലാണ്.
മേല്പറഞ്ഞ കാര്യങ്ങളിൽ പാർലമെന്റ് നിയമം നിർമ്മിച്ചാലും എതിർപ്പുള്ളവർക്കു
കോടതികളുടെ പുനഃപരിശോധനക്ക് വിധേയമാക്കാവുന്നതാണ് എന്നാൽ ഇവിടെ
നിയോജക മണ്ഡല പുനർനിർണയം
കോടതികൾക്ക് ഇടപെടാൻ കഴിയാത്ത ഭരണഘടന
അധികാരത്താൽ പുനര്നിര്ണ്ണയ കമ്മീഷനിലും
ജനപ്രതിനിധി സഭകളിലും മാത്രം നിക്ഷിപ്തമായ കാര്യമാണ്. ഇത്തരൊമൊരു കമ്മീഷൻ ആദ്യമായി നിലവിൽ വരുന്നത് 1951 ലാണ്. സുപ്രിം കോടതിയിലെ ഒരു ജഡ്ജി അധ്യക്ഷനാകുന്ന ആ
സമിതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധിയും ഉണ്ടാകും. രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യമായ പ്രാതിനിധ്യ സ്വഭാവം
ഉറപ്പുവരുത്തി ജനസംഖ്യ മുഖ്യ മാനദണ്ഡമാക്കി രാജ്യത്തെ പാർലമെന്റ് നിയമസഭ മണ്ഡലങ്ങൾ ഒരരോ പത്തു വർഷത്തിലും നടക്കുന്ന ജനസംഖ്യ കണക്കെടുപ്പിന്റെ അടിസ്ഥത്തിൽ പുനർക്രമീകരിക്കുക എന്നതാണ് കമ്മീഷന്റെ ജോലി.
ഭരണഘടന തുടക്കത്തിൽ ലക്ഷ്യമിട്ടതു ലോകസഭയിലെ അംഗസംഖ്യ പത്തുലക്ഷം വോട്ടർമാർക്ക് ഒരു പാർലമെന്റ് പ്രതിനിധി എന്ന കണക്കിൽ സംസ്ഥാനങ്ങൾക്കും കേന്ദഭരണപ്രദേശങ്ങൾക്കുമായി 543 അംഗങ്ങൾ
എന്ന രീതിയിലായിരുന്നു. 1951 നുശേഷം നാലു കമ്മീഷനുകളും ഏഴു തവണ ജനസംഖ്യ കണക്കെടുപ്പും ഉണ്ടായിട്ടും പട്ടികജാതി പട്ടിക വർഗ്ഗ സംവരണം മണ്ഡലങ്ങൾ ഉണ്ടായതൊഴികെയുള്ള
മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. 2001 ലെ സെൻസസ് പ്രകാരം 2002 ൽ അന്നത്തെ കേന്ദ്രസർക്കാർ കൊണ്ടുവന്ന എണ്പത്തിനാലാം ഭരണഘടന ഭേദഗതി പ്രകാരം 2026 വരെ മണ്ഡലാതിർത്തികൾ മാറ്റുന്നതും 543 എന്ന അംഗസംഖ്യ വർധിപ്പിക്കുന്നതും അടിയന്തിരാവസ്ഥയിൽ അതെ കോൺഗ്രസ് സർക്കാർ മരവിപ്പിക്കുകയുണ്ടായി. ആ
നിയന്ത്രണങ്ങൾ അവസാനിക്കുന്നതോടെ പുതിയ
കാനേഷുമാരി പ്രകാരം 2026 മുതൽ മണ്ഡലങ്ങൾ
പുനർക്രമീകരിക്കേണ്ടതുണ്ട്.
നിലവിൽ മുൻ സുപ്രിംകോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായ് ചെയർമാനും ചീഫ് ഇലൿഷൻ കമ്മീഷണർ സുശീൽ ചന്ദ്ര സംസ്ഥാന ചീഫ് ഇലൿഷൻ കമ്മീഷണർമാർ എന്നിവർ
അംഗങ്ങളുമായിട്ടുള്ള സമിതിയാണ് പുനർ വിഭജന പ്രക്രിയ നടത്തുന്നത്, അവരുടെ നിർദ്ദേശങ്ങൾ പാർലമെന്റും സംസ്ഥാന നിയമസഭകളും അംഗീകരിക്കുന്നതോടെ 2026 മുതൽ നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും അത് ബാധകമാകും.
ഓരോ മണ്ഡലത്തിലും വോട്ടർമാരുടെ സംഖ്യയിലുള്ള നിലവിലെ അസന്തുലിതാവസ്ഥ പരിഹരിച്ചും അകെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായ അവസരങ്ങൾ നൽകിയും കുടുംബാസൂത്രണം മൂലമോ സ്ത്രീകളുടെ ഫെർട്ടിലിറ്റി നിലവാര വ്യത്യാസം കാരണമോ ഉണ്ടായ ജനസംഖ്യ കുറവ് കണക്കിലെടുത്തും മണ്ഡലങ്ങൾ പരിഷ്കരിക്കുക എന്നതാണ് കമ്മീഷൻ ചെയ്യുന്നത്. 2001 ൽ പരിഷ്കരിച്ച പട്ടികയിൽ അടിസ്ഥാനമാക്കിയ 1971 ലെ വോട്ടർമാരുടെ കണക്കുപ്രകാരം കേരളത്തിൽ പത്തു ലക്ഷം ആളുകൾക്ക് ഒരു പാർലമെന്റ് അംഗം എന്നതായിരുന്നു ഒരു ശരാശരി കണക്കെങ്കിൽ അത്
ഉത്തരാഖണ്ഡിൽ ഒരു കോടിയോളവും രാജസ്ഥാനിൽ ആറുകോടിയോളവും ഉത്തർപ്രദേശിൽ ഒരു കോടിയോളവും മഹാരാഷ്ട്രയിലും ഡൽഹിയിലും 24 ലക്ഷത്തോളവുമാണ്. ഇത്ര വലിയൊരു വ്യത്യാസം
കാരണം പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ജനങ്ങൾക്ക് അവരുടെ സ്വന്തം എം.പി. എല്ലാക്കാലത്തും അപ്രാപ്യമായ ദൂരത്തു അപരിചിതരായ തുടരുന്നു. വികാസനോന്മുഖമായ ആനുകാലിക സാഹചര്യത്തിൽ ജനപ്രതിനിധികളും വോട്ടർമാരും തമ്മിലുള്ള അകലം കുറക്കേണ്ടതും ആവശ്യമാണ്.
ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന പുതിയ നിർദ്ദേശങ്ങൾ രാഷ്ട്രീയ പാർട്ടികളുമായും പൊതുജനങ്ങളുമായും തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ചകൾക്കായി തുടക്കം കുറിച്ചതോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്.നിലവിലുള്ള സീറ്റുകളുടെ എണ്ണം കുറയുമെന്ന് ആശങ്കപ്പെട്ടു കേരളം തമിഴ്നാട് പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ ആദ്യം പ്രതിഷേധം പ്രകടിപ്പിച്ചു.നിലവിലുള്ള സീറ്റുകൾ ഒന്നും കുറക്കാതെ തന്നെ വലിയ അന്തരമുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കാമെന്ന നിർദ്ദേശം മുന്നോട്ടുവച്ചു പ്രശ്നം പരിഹരിക്കാമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകി.
ഇന്ത്യ സ്വതന്ത്രമായ സമയത്തു ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടു പോകരുതെന്ന് ആവശ്യപ്പെടുകയും മദ്രാസ് പ്രവിശ്യയെ ഇന്ത്യൻ യൂണിയനിൽ ചേരാതെ ഒരു സ്വതന്ത്ര ദ്രാവിഡ രാജ്യമായി നിലനിർത്താൻ ശ്രമിക്കുകയും ചെയ്ത ഒരു വിഭാഗത്തിന്റെ ഇന്നത്തെ അമരക്കാരനായ മുഖ്യമന്ത്രി സ്റ്റാലിൻ മണ്ഡല പുനഃക്രമീകരണങ്ങളെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ മേലുള്ള
വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ആധിപത്യ ശ്രമമാണെന്ന വ്യാജ പ്രചാരണമുയർത്തി പുതിയ വിഘടനവാദങ്ങൾ മുന്നോട്ടുവച്ചു.കേരളവും കർണാടകവും തെലുങ്കാനയും ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ചേർത്ത് ഒരു പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കി രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പരിഷ്കരണ പദ്ധതിക്ക് തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചു. ശതകോടികളുടെ അഴിമതി ആരോപണങ്ങൾ നേരിടുന്ന സ്റ്റാലിൻ മന്ത്രിസഭ അഴിമതിയിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനും കേന്ദ്ര അന്വേഷണ ഏജൻസികളെ പ്രതിരോധിക്കാനും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്റ് സീറ്റുകൾ വെട്ടിക്കുറച്ചു ഉത്തരേന്ത്യൻ ആധിപത്യം വരാൻ പോകുന്നുവെന്ന വ്യാജ പ്രചാരണം ആവർത്തിച്ചുകൊണ്ടേയിരുന്നു. അവസാനമായി പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ചെന്നൈയിൽ വിളിച്ചു ചേർത്ത് അഖിലേന്ത്യ പ്രതിപക്ഷ നിരയിൽ സ്ഥാനമുറപ്പിക്കാൻ നടത്തിയ നീക്കം ലക്‌ഷ്യം കാണാതെ ഒരു ചാപിള്ളയായി പരിണമിക്കുകയാണുണ്ടായത്.
മുഖ്യ പ്രതിപക്ഷ കക്ഷി നേതാക്കളിൽ ഒരാളും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ഉൾപ്പെടെയുള്ള പ്രമുഖർ ആ നീക്കത്തിൽ നിന്നും അകലം പാലിച്ചത് വലിയ തിരിച്ചടിയായി.മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ആകട്ടെ .വരാൻ പോകുന്ന ബീഹാർ സംസ്ഥാന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു അവിടെയുമല്ല ഇവിടെയുമല്ല എന്ന അഴകൊഴമ്പൻ നിലപാടെടുത്തു ചില പ്രസ്താവനകൾ പുറപ്പെടുവിച്ചു സംതൃപ്തിയടഞ്ഞു.
അങ്ങനെ ഭരണഘടനാപരമായി എല്ലാപേരുടെയും ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്താൻ കമ്മീഷൻ നടത്തിയ നീക്കത്തെ തുരങ്കം വെക്കാൻ ഉണ്ടാക്കിയ സഖ്യത്തിൽ തമിഴ്‌നാടും കേരളവും മാത്രമായി ചുരുങ്ങുകയും കാര്യമായ ഒരു ചലനവും ഉണ്ടാക്കാൻ കഴിയാതെ പ്രതിഷേധങ്ങൾ എരിഞ്ഞടങ്ങുകയും ചെയ്തു.
സുരേന്ദ്രൻ നായർ
കേന്ദ്രസർക്കാരിന്റെ പുതിയ പാഠ്യ പദ്ധതിയായ ത്രിഭാഷാ നയത്തെ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും അംഗീകരിക്കുമ്പോളും അന്ധമായ ഹിന്ദി വിരുദ്ധതയുടെ പേരിൽ സാധാരണക്കാർ പഠിക്കുന്ന വിദ്യാലയങ്ങളിൽ തമിഴും ഇംഗ്ലീഷും മാത്രമേ പഠിപ്പിക്കൂ എന്ന മറ്റൊരു വിവാദത്തിനു സ്റ്റാലിൻ തിരികൊളുത്തിയിട്ടുണ്ട്. മുഖ്യധാരാ മുന്നേറ്റങ്ങളെ തടസ്സപ്പെടുത്തുന്ന പ്രാചീന സ്വത്വവാദം അവിടെയും അവസാനിക്കുന്ന നാളുകൾ അകലെയല്ല എന്നതാണ് ഇന്നത്തെ തമിഴ് രാഷ്ട്രീയം നൽകുന്ന സൂചനകൾ.