PRAVASI

ആര്‍ച്ച്ബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ ചിലിയില്‍ അപ്പസ്തോലിക് നുണ്‍ഷ്യോ

Blog Image

വത്തിക്കാന്‍ സിറ്റി: കോട്ടയം അതിരൂപതാംഗമായ ആര്‍ച്ച്ബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കലിനെ തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയിലെ അപ്പസ്തോലിക് നുണ്‍ഷ്യോയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.
അള്‍ജീരിയയിലെയും ടുണീഷ്യയിലെണ്‍യും അപ്പസ്തോലിക് നുണ്‍ഷ്യോയായി സേണ്‍വനമനുഷ്ഠിച്ചുവരികയായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍.
കോട്ടയം നീണ്ടൂര്‍ ഇടവകാംഗമായ അദ്ദേഹം 1966 ഓഗസ്റ്റ് നാലിനാണു ജനിച്ചത്. 1991 ഡിസംബര്‍ 27-ന് പൗരോഹിത്യം സ്വീകരിച്ചു. 1998-ല്‍ റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കല്‍ സര്‍വകലാശാലയില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയശേഷം വത്തിക്കാന്‍റെ നയതന്ത്ര പരിശീലനം നേടുകയും നയതന്ത്രസേവനം ആരംഭിക്കുകയും ചെയ്തു. ഗിനിയ, ദക്ഷിണ കൊറിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ബംഗ്ലാദേശ്, ഹംഗറി, ഈജിപ്ത് എന്നിവിടങ്ങളില്‍ വത്തിക്കാന്‍റെ അപ്പസ്തോലിക് നുണ്‍ഷ്യേച്ചറുകളില്‍ സേവനം ചെയ്തിട്ടുള്ള ആര്‍ച്ച്ബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ പിന്നീട് പാപ്പുവ ന്യൂഗിനിയ, സോളമന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ അപ്പസ്തോലിക് നുണ്‍ഷ്യോയായിരുന്നു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.