ചിക്കാഗോ : ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയുടെ പ്രധാന തിരുനാളിനോടനുബന്ധിച്ച് ആർട്ട് എക്സിബിഷൻ സംഘടിപ്പിക്കുന്നു. പ്രായ വ്യത്യാസം കൂടാതെ ഏവർക്കും തങ്ങളുടെ കഴിവനുസരിച്ച് വരച്ചെടുത്ത മനോഹരമായ ചിത്രങ്ങൾ പ്രദർശനത്തിനും വില്പനക്കുമായി പ്രത്യേകമായി ക്രമീകരിക്കുന്നതാണ്. ആർട്ട് എക്സിബിഷൻ പ്രദർശനവും വിൽപ്പനയും ഇടവക ദേവാലയത്തിലെ പ്രധാന തിരുനാൾ ദിവസമായ ജൂൺ ഒന്നാം തീയതി ഞായറാഴ്ച പ്രത്യേകമായി നടത്തപ്പെടുന്നതാണ് . പ്രാദർശനത്തിന് ആഗ്രഹിക്കുന്നവർ അനിറ്റ് കിണരിരിക്കുംത്തൊട്ടിയിൽ( 847 507 1590 ) അല്ലങ്കിൽ സിറിയക് കീഴങ്ങാട്ട് ( 309 825 8829) എന്നിവരുടെ പക്കൽ പേര് നൽകി രജിസ്ട്രർർ ചെയ്യേണ്ടതാണ്. നമ്മുടെ സമൂഹത്തിലെ ചിത്രരചനയിൽ പ്രഗത്ഭരായവർക്ക് തങ്ങൾ വരച്ച ചിത്രങ്ങൾ പ്രാർശിപ്പിക്കുവാനും വില്ക്കുവാനും ഉള്ള സുവർണ്ണ അവസരമാണ് ഇത് വഴി ഒരുക്കുന്നത്. നമ്മുടെ സമൂഹത്തിലെ കലാകാരൻമാരേ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുവാനും ഈ പ്രദർശനം വഴി കഴിയും


