കഴിഞ്ഞ വര്‍ഷം ആറ്റുകാല്‍ പൊങ്കാലക്ക് നാട്ടില്‍ ആയിരുന്നു .നാട്ടില്‍ ഉള്ള പ്പോഴം പൊങ്കാല ഇടാൻ ആറ്റുകാല്‍ പോവാന്‍ സാധിക്കുകയില്ല .കാരണം വീടിനടുത്തുള്ള ദേവി ക്ഷേത്രത്തില്‍ അതേ സമയത്തു തന്നെയാണു മകം &പൂരം ഉത്സവം .കൂട്ടക്കാവിൽ പൂരം ആണ് പ്രധാനം .അന്നാണ് ഗരുഡന്‍ തൂക്കം. ഗരുഡന്‍മാര്‍ ഒന്നിച്ചു ക്ഷേത്ര അങ്കണത്തില്‍ നിരന്നു ഒന്നിച്ചു പയറ്റി ചൂണ്ട കുത്തലോഡു കൂടി അവസാനിക്കുന്ന ചടങ്ങ് .ചൂണ്ട കുത്തുന്ന സമയം പൂരം നാളില്‍ ഉണ്ടാവണം . സന്ധ്യയോടെ കൂടി ഗരുഡന്‍മാര്‍ വീടുകളില്‍ പയറ്റ് തുടങ്ങും .10.30 ന് ശേഷം വീടുകളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു എല്ലാ ഗരുഡന്‍മാ രും ക്ഷേത്രത്തില്‍ എത്തി,ഒന്നിച്ചു പയറ്റി വെളുപ്പിന് ആണ് ചൂണ്ട കുത്തി അവസാനിപ്പിക്കുന്നത് .അപ്പോള്‍ വെളുപ്പിനു പൂരം നാള്‍ ഉണ്ടാവണം .അത്കൊണ്ട് ചിലപ്പോഴൊക്കെ പൊങ്കാലക്ക് ഒരു ദിവസം മുന്‍പ് ഇവിടുത്തെ ഉത്സവം അവസാനിക്കാറുണ്ട്.പൊങ്കാല കഴിഞ്ഞു തളിക്കുന്ന സമയം ഉച്ചയോടെ പൂരം നാള്‍ നോക്കിയാണ് പൊങ്കാല സമര്‍പ്പണം കഴിഞ്ഞ വര്‍ഷം പൊങ്കാല സമര്‍പ്പണം .വ്രതം എടുത്ത് ദേവിയെ പ്രാര്‍ത്ഥിച്ചു കഴിഞ്ഞ വര്‍ഷം വീട്ടില്‍ തന്നെ പൊങ്കാല ഇട്ടു .ഈ വര്ഷം പൊങ്കാല സമയം US ഇല്‍ ഉള്ള മോളുടെ അടുത്ത് ആയിരുന്നു .ഇവിടെയുള്ള ഗുരുവായൂരപ്പൻ ക്ഷേത്രത്തില്‍ മോള് പൊങ്കാലയ്ക്ക് ബുക്ക് ചെയ്തിരുന്നു .അതിന്‍ പ്രകാരം കഴിഞ്ഞ ശനിയാഴ്ച ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണത്തില്‍ പങ്കെടുത്തു .ഓരോ വഴിപാടുകാർക്കും ആറ്റുകാല്‍ അമ്മയുടെ ഒരു ഫോട്ടോ ,ഒരു ചെറിയ ഗ്യാസ് stove ചെറിയ മൺ കലo,മര തവി, ബാക്കി നൈവേദ്യതിന് ഉള്ള സാധനങ്ങൾ എല്ലാം ക്ഷേത്രത്തില്‍ നിന്നുതന്നെ കൊടുക്കും. തിരക്ക് കൂടുതൽ ആയതുകൊണ്ട് നാല് ബാച്ച് ആയിട്ട് ആയിരുന്നു പൊങ്കാലയ്ക്ക് ഇരുത്തിയത്.ഓരോ ബാച്ച് കഴിയുന്നത് അനുസരിച്ച് ആറ്റുകാല്‍ അമ്മയുടെ സ്റ്റേജില്‍ ഒരുക്കിയ വലിയ വിഗ്രഹത്തിന് മുന്‍പില്‍ പൊങ്കാല സമര്‍പ്പിക്കും ആ ബാച്ചിൽ l ഉള്ളവർ മുഴുവന്‍ ആയാല്‍ തിരുമേനി പൂജിച്ചു തളിച്ചു സമർപ്പിച്ചവർക്ക് തിരികെ കൊടുക്കും. പ്രസാദം വാങ്ങി കഴിഞ്ഞു മോളുടെ കൂടെ Bank of America യില്‍ ജോലി ചെയ്യുന്ന മലയാളിയും തൃശ്ശൂർകാരനു മായ രാജീവ് പഴുവില്‍ അവിടെനിന്നും കുറച്ചു മാറിയാണ് താമസിക്കുന്നത് അവിടേകൂടി പോയിട്ട് പോവാം എന്ന് മോള് പറഞ്ഞു .കേട്ടും , ഫേസ്ബുക്ക് വഴിയും പരിചയം ഉണ്ടെങ്കിലും ആദ്യമായാണ് നേരില്‍ കാണുവാന്‍ പോകുന്നത് .ഞാൻ വരച്ചു paint ചെയ്ത ഒരു കൃഷ്ണ തീം painting അദ്ദേഹത്തിനു കൊടുക്കുവാന്‍ആയി കൈയില്‍ കരുതിയിരുന്നു .അദ്ദേഹത്തിന്റെ ഭാര്യ അജിതയെ മുമ്പ് ഒരുവട്ടം മുഖം ബുക്സ് ന്റെ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ വച്ച് പരിചയ പെട്ടിരുന്നു .രണ്ട് ആണ്‍ കുട്ടികളാണ് അദ്ദേഹത്തിനു. മൂത്ത ആൾ Bank of Americayil work cheyyunnu .ഇളയകുട്ടി graduation ചെയ്യുന്നു .ഞങ്ങൾ ചെന്ന് കഴിഞ്ഞു രണ്ടു മക്കളെയും രാജീവ് പരിചയപ്പെടുത്തി .രണ്ടുപേരും വളരെ ക്ഷമയോടെ പോരുന്നതുവരെ ഞങ്ങളോട് ഒപ്പം ഉണ്ടായിരുന്നു .ഇപ്പോൾ നാട്ടില്‍ ഉള്ള കുട്ടികള്‍ പോലും വീട്ടില്‍ അതിഥികള്‍ വന്നാല്‍ ഒന്നു തല കാണിച്ചിട്ട് മുറിയില്‍ ഒതുങ്ങും .അപ്പോൾ US il ജനിച്ചു വളര്‍ന്ന കുട്ടികള്‍ ആയിരുന്നിട്ടുകൂടി അവരുടെ മര്യാദ കണ്ടപ്പോള്‍ സന്തോഷം തോന്നി .അതിനു രാജീവിനും സഹധര്‍മ്മിനി അജിതക്കും പ്രത്യേകം അഭിനന്ദനം.മുഖം ബുക്സ് പ്രസിദ്ധീകരിച്ച ലോക മലയാള കഥകൾ എന്ന ഒരു കഥാ സമാഹാരം , അതിൽ ശ്രീ .രാജീവിന്റെ 2 കഥകൾ കൂടിയുണ്ട് .ഞാൻ അത് വായിച്ചിട്ടില്ല .അതു പറഞ്ഞപ്പോള്‍ രാജീവ് ആ കഥാ സമാഹാരത്തിന്റെ ഒരു കോപ്പി എനിക്ക് സമ്മാനമായി ത ന്നു. അങ്ങിനെ നാട്ടു കൂട്ടത്തിലൂടെ, പരിചയപ്പെട്ട മുഖം ബുക്സ് ഓൺലൈൻ & ഓഫ്ലൈൻ സ്ഥിരം എഴുത്തുകാരനും മലയാളിയും സര്‍വോ പരി മോളുടെ സഹ പ്രവര്‍ത്തകനും ആയ ശ്രീ രാജീവും ആയുള്ള കൂടിക്കാഴ്ച നല്ലൊരു അനുഭവമായി തീര്‍ന്നു .അദ്ദേഹത്തോടൊപ്പം ഉള്ള ചില ചിത്രങ്ങൾ കൂടി ഇവിടെ പങ്കുവെക്കുന്നു .

വനജ ദാസ് ,ന്യൂജേഴ്‌സി





