കൈപ്പുഴ: കാൽപന്തുകളിയുടെ ആരവം ബി.സി.എം. ടൂർണമെൻറിൻ്റെ ജന്മഭൂമിയായ കൈപ്പുഴയിൽ നാളെ (7- 1 - 26) ഉയരും.
ഈ വർഷത്തെ കൗമാര ഫുട്ബോൾ മാമാങ്കം നാളെ മുതൽ 11 വരെ കൈപ്പുഴ സെൻ്റ്.ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും.
കോട്ടയം അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ ആഭിമുഖ്യത്തിലാണ് ആൺകുട്ടികൾക്കായി ഫുട്ബോൾ ടൂർണമെൻറും പെൺകുട്ടികൾക്കായി വടം വലി മത്സരവും നടത്തുന്നത്.
വടം വലി മത്സരം 10 ന് രാവിലെ ഒൻപത് മുതൽ ആരംഭിക്കും.
കോട്ടയം അതിരൂപത മാനേജ്മെൻ്റിന് കീഴിൽ
കോട്ടയം, ഇടുക്കി, കണ്ണൂർ, എറണാകുളം
ജില്ലകളിൽ നിന്നായി 13 ഹൈസ്കൂളുകളും 8 ഹയർ സെക്കൻഡറി സ്കൂളുകളും മത്സരത്തിൽ പങ്കെടുക്കും.
നാളെ (7-1-26) വൈകുന്നേരം അഞ്ചിന് ആദ്യ മത്സരം ആരംഭിക്കും.
കൈപ്പുഴ സെൻറ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി ശതാബ്ദി സമാപന സമ്മേളനത്തിന്
മുന്നോടിയായിട്ടാണ്
ഇക്കുറി ടൂർണമെൻ്റ് നടക്കുന്നത്.


