ബെൻസൻവിൽ: ചിക്കാഗോ രൂപത വിശ്വാസ പരിശീലന വിഭാഗത്തിന്റെ ഭാഗമായി കുട്ടികൾക്കായി നടപ്പാക്കിയ ബൈബിൾ റീഡിങ് ചലഞ്ചിൽ പങ്കെടുത്ത് പൂർത്തിയാക്കിയ ഇഷാന പുതുശ്ശേരിൽ, നീവ ചകിരിയാംതടത്തിൽ, മിലൻ പുത്തൻപുരയിൽ, മിലിറ്റ് പുത്തൻപുരയിൽ, മരീസ വെട്ടിക്കാട്ട്, ലീവിയ വെട്ടിക്കാട്ട്, ക്ളെയോൺ നാരമംഗലത്ത്, ക്ളെമന്റ് നാരമംഗലത്ത്, റെബേക്ക മുളയാനിക്കുന്നേൽ, ജോസഫ് മുളയാനിക്കുന്നേൽ, സെറീന മുളയാനിക്കുന്നേൽ, നേഥൻ കാരാപ്പള്ളിൽ, ജെയ്സ് കരുനാട്ട് എന്നിവർക്ക് പ്രത്യേകം സർട്ടിഫിക്കറ്റുകൾ അസി.വികാരി ഫാ. ബിൻസ് ചേത്തലിൽ വിതരണം ചെയ്തു. കുട്ടികളെ ഇതിനായി പ്രോത്സാഹിപ്പിച്ച മാതാപിതാക്കളെ പ്രത്യേകം അഭിനന്ദിച്ചു.


