PRAVASI

എസ്.എം.സി.സിയുടെ പ്രവര്‍ത്തനോദ്ഘാടനം ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു

Blog Image

ചിക്കാഗോ: സീറോമലബാര്‍ കാത്തലിക് കോണ്‍ഗ്രസ് എസ്എംസിസിയുടെ പ്രവര്‍ത്തനോദ്ഘാടനം 2026 മാര്‍ച്ച് ഒന്നാം തീയതി ഞായറാഴ്ച സീറോമലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു. പിതാവിന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ ഓരോ ഇടവക അംഗവും  സഭയ്ക്കും, ഇടവകകള്‍ക്കും, നിലനില്പിനും, വളര്‍ച്ചയ്ക്കും, ആദ്ധ്യാത്മിക വളര്‍ച്ചയ്ക്കും വളരെയേറെ വിലപ്പെട്ടതാണെന്ന് എടുത്തു പറയുകയുണ്ടായി. അമേരിക്കയിലെ എല്ലാ സീറോ മലബാര്‍ ദേവാലയങ്ങളിലും എസ്എംസിസിയുടെ യൂണിറ്റുകള്‍ തുടങ്ങണമെന്നും എസ്എംസിസി ഇടവകതലത്തിലും രൂപതാ തലത്തിലും സജീവമായി പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിനായി കൂടുതല്‍ വനിതകള്‍ നേതൃനിരയിലേക്ക് വരണമെന്ന് ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് അഭിപ്രായപ്പെട്ടു.
കത്തീഡ്രലിലെ അസ്സോസ്സിയേറ്റ് പാസ്റ്ററായ ഫാ. യൂജിന്‍ അച്ചന്‍ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ അവരുടെ പ്രവര്‍ത്തന മേഖലകളില്‍ ക്രിസ്തുവിനെ അനുകരിക്കാനും പ്രഘോഷിക്കാനുമുള്ള അവസരം വിനിയോഗിക്കേണ്ടതിനെക്കുറിച്ചുള്ള ആവശ്യകത ഓര്‍മ്മിപ്പിച്ചു.
ബ്രിസ്റ്റോ സേവ്യര്‍ പ്രാര്‍ത്ഥനാഗാനം ആലപിക്കുകയും മേഴ്സി കുര്യാക്കോസ് സ്വാഗതം പറയുകയും ചെയ്തു. 2026-2028-ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചാപ്റ്റര്‍ പ്രസിഡന്റ് ഷാബു മാത്യു അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കാര്യപരിപാടികള്‍ അവതരിപ്പിക്കുകയുണ്ടായി. 2026- 2028 കാലയളവിലേക്ക് ഷാബു മാത്യു - പ്രസിഡന്റ് , ജോണി മണ്ണഞ്ചേരി- വൈസ് പ്രസിഡണ്ട്, ജാസ്മിന്‍ ഇമ്മാനുവേല്‍- സെക്രട്ടറി, ബിന്ദു വാഴപ്പറമ്പില്‍- ജോയിന്‍റ് സെക്രട്ടറി, ജോസഫ് ഒഴുകയില്‍- ട്രഷറര്‍, റോബിന്‍ ചെറുവള്ളി- ജോയിന്‍റ് ട്രഷറര്‍ എന്നിവര്‍ പിതാവിന്‍റെ സാന്നിദ്ധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
ഫിലിപ്പ് കണ്ണൂക്കാടന്‍ ചടങ്ങില്‍ ആശംസ പറയുകയും സെക്രട്ടറി ജാസ്മിന്‍ ഇമ്മാനുവേല്‍ എംസിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. എസ്എംസിസി മുന്‍ ഭാരവാഹികളായ ആന്‍റോ കവലയ്ക്കല്‍, ബിജി കൊല്ലാപുരം, ഷാജി ജോസഫ്, റോസമ്മ ജോസഫ്, ജോര്‍ജ് കൊട്ടുകാപ്പിള്ളി, ജോസഫ് തോട്ടുകണ്ടത്തില്‍, ജോസഫ് നാഴിയാംപാറ, സെബാസ്റ്റ്യന്‍ പുല്‍പ്പാറ, കുര്യാക്കോസ് തുണ്ടിപറമ്പില്‍, സണ്ണി വള്ളിക്കളം എന്നിവര്‍ സന്നിഹിതരായിരുന്നു.
ബെന്നി പാറയ്ക്കല്‍, മരിയ സായി, ടിനു പുത്തൂര്‍, സോജോ പുത്തൂര്‍, സിബി & മിനി ഏറനാട്ട് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ച് ചടങ്ങിനെ വര്‍ണ്ണശബളമാക്കി.
കാര്യപരിപാടികളുടെ വിജയത്തിനായി കത്തീഡ്രല്‍ പള്ളിയിലെ ട്രസ്റ്റിമാരും സഹകരിക്കുകയുണ്ടായി. സൗണ്ട് മനീഷിന്‍റെയും ടോമിന്‍റെയും മേല്‍നോട്ടത്തില്‍ കൈകാര്യം ചെയ്തു. ടോണി കണ്ടത്തിക്കുടി ഫോട്ടോഗ്രാഫി ചെയ്യുകയുണ്ടായി.  ലഘുഭക്ഷണം റിപ്രെഷ്ന്‍റായി നല്‍കുകയുണ്ടായി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.