PRAVASI

ക്യാൻസർ പരിചരണം :കേരളത്തിലും പാശ്ചാത്യ രാജ്യങ്ങളിലും - ഗ്ലോബൽ പ്രിവന്റീവ് ഓങ്കോ സമ്മിറ്റ് 2026 വൻ വിജയമായി

Blog Image

ക്യാൻസർ പരിചരണം വിഷയമാക്കിയുള്ള 2026 ലെ ഗ്ലോബൽ പ്രിവന്റീവ് ഓങ്കോ സമിറ്റ് തിരുവനന്തപുരം ഹയാത്ത്  ഹോട്ടലിൽ  നടത്തപ്പെട്ടു. ജനുവരി 16 മുതൽ 18 വരെയായിരുന്നു സെഷൻ സംഘടിപ്പിച്ചത്. കേരളത്തിലെയും പശ്ചാത്യ രാജ്യങ്ങളിലെയും കാൻസർ പരിചരണത്തെ കുറിച്ചുള്ള  കാര്യങ്ങൾ വിശദമാക്കിയ ഈ ശാസ്ത്രീയ സെഷനിൽ ഡോ കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഓങ്കോളജി സെന്ററിന്റെ മെഡിക്കൽ ഡയറക്ടറും കൺസൾട്ടന്റ് ഓങ്കോളജിസ്റ്റുമായ ഡോ. സാറ ജെ. ഈശോ പങ്കെടുത്ത് സംസാരിച്ചു.

ക്യാൻസറുമായ ബന്ധപ്പെട്ട പ്രതിരോധ ശാസ്ത്രവും പ്രായോഗിക പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുവരാൻ പ്രതിബദ്ധത പുലർത്തുന്ന മുൻനിര വിദഗ്ധർ, ഗവേഷകർ, ക്യാൻസർ പ്രതിരോധ പ്രവർത്തകർ എന്നിങ്ങനെ പ്രഗൽഭരായവർ ഒരുമിച്ചു കൂടിയ അന്താരാഷ്ട്ര വേദിയായിരുന്നു 2026 ലെ ഗ്ലോബൽ പ്രിവന്റീവ് ഓങ്കോ സമിറ്റ്. 

ക്യാൻസറിന്റെ ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള പ്രതിരോധമാർഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം വർദ്ധിപ്പിക്കുകയും പ്രതിവർഷത്തെ ക്യാൻസറിന്റെ എണ്ണത്തെ കുറയ്ക്കാനുള്ള സഹകരണ ശ്രമങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു  സമിറ്റിന്റെ ലക്ഷ്യം. ലോകപ്രശസ്തരായ പ്രഭാഷകർ പങ്കെടുത്ത വേദിയിൽ ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിലപ്പെട്ട അഭിപ്രായങ്ങൾ പങ്കുവെക്കുകയായിരുന്നു ഡോ. സാറ ജെ ഈശോ. വാക്സിനേഷൻ പദ്ധതികൾ ജീവിതശൈലി അധിഷ്ഠിതമായ അപകട സാധ്യതകൾ കുറയ്ക്കാനുള്ള മാർഗങ്ങൾ, ഡിജിറ്റൽ ഹെൽത്ത് നവീകരണങ്ങൾ, ബോധവൽക്കരണ സംരംഭങ്ങൾ എന്നിവയെ കുറിച്ചുള്ള ഏറ്റവും പുതിയ മുന്നേറ്റങ്ങളെകുറിച്ചും വേദിയിൽ ചർച്ച ചെയ്യപ്പെട്ടു.

ഡോ. കാർത്തിക് ഘോഷ് (വൈസ് പ്രസിഡന്റ്, മയോ ക്ലിനിക് ഹെൽത്ത് സിസ്റ്റം–മിന്നസോട്ട; മെഡിസിൻ പ്രൊഫസർ, മയോ ക്ലിനിക്);ഡോ. അമിത് കെ. ഘോഷ് (മയോ ക്ലിനിക്);
ഡോ. എം. വി. പിള്ള (അഡ്വൈസറി ബോർഡ് ചെയർമാൻ, ഓങ്കോളജി സെന്റർ, കെഎംസി ഹോസ്പിറ്റൽ, ചെങ്ങന്നൂർ; ക്ലിനിക്കൽ പ്രൊഫസർ ഓഫ് ഓങ്കോളജി, തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റി, ഫിലാഡൽഫിയ, യു.എസ്.എ; അഡ്വൈസറി ബോർഡ് അംഗം, സ്വസ്ഥി ഫൗണ്ടേഷൻ);ഡോ. ബി. സതീശൻ (ഡയറക്ടറും ഓങ്കോളജിസ്റ്റും, മലബാർ കാൻസർ സെന്റർ, തലശ്ശേരി; അഡ്വൈസറി ബോർഡ് അംഗം, സ്വസ്ഥി ഫൗണ്ടേഷൻ);ഹെർ ഹൈനെസ് പൂയം തിരുനാൾ ഗൗരി പാർവതി ബായി (ചീഫ് പാട്രൺ, സ്വസ്ഥി ഫൗണ്ടേഷൻ);ഡോ. കെ. ചന്ദ്രമോഹൻ (സെക്രട്ടറി, സരസ്വതി വിദ്യാലയം, തിരുവനന്തപുരം; അഡ്വൈസറി ബോർഡ് അംഗം, സ്വസ്ഥി ഫൗണ്ടേഷൻ);ഡോ. വി. പി. സുഹൈബ് മൗലവി (ഇമാം, പാളയം ജുമാ മസ്ജിദ്, തിരുവനന്തപുരം) എന്നീ പ്രമുഖരും ഈ സെഷനിൽ സന്നിഹിതരായി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.