PRAVASI

ക്യാപ്‌സ് വികസനരേഖ വിഷൻ 2030 പ്രകാശനം ചെയ്തു

Blog Image

കോട്ടയം : കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ ക്യാപ്‌സ് വികസനരേഖ വിഷൻ 2030 പ്രകാശനം ചെയ്തു.

സിറിൽസ് ടവറിൽ കാപ്സ് സംഘടനയുടെ സംസ്ഥാന സമിതി ഓഫീസിൽ പ്രസിഡന്റ്‌ ഡോ. ചെറിയാൻ പി കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്ക്‌ പ്രസിഡന്റ്‌ ജോവാക്കിം കുത്ബെർട്ട് മുംബ ക്യാപ്‌സ് വികസനരേഖ വിഷൻ 2030 ന്റെ പ്രകാശനകർമ്മം നിർവഹിച്ചു. യുറേഷ്യ ഫോറം പ്രസിഡന്റ്‌ കിം സുഗ് പ്യോ മുഖ്യസന്ദേശം നൽകി. ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ‌ ഡോ. ഗാന്ധിദോസ്, ഡോ. ഐപ്പ് വർഗീസ്, ഡോ . ആർ. ധനശേഖര പാണ്ഡ്യൻ, ഡോ.വിക്ടർ പോൾ, ക്യാപ്‌സ് സംസ്ഥാന ഭാരവാഹികളായ ഡോ. എം പി ആന്റണി, സേവ്യർകുട്ടി ഫ്രാൻസിസ്, ഷീലമ്മ ആർ, ഫാ. ജോയി ജെയിംസ്, ഡോ. ജയ്സൺ ഫിലിപ്പ് ആലപ്പാട്ട്, ഡോ. ഷാലി എം ഒ, ഡോ. ജോബി ബാബു, ഡോ.എലിസബത്ത് അലക്സാണ്ടർ, ഡോ. എബ്രഹാം ഫ്രാൻസിസ് നോട്ടർഡാം യൂണിവേഴ്സിറ്റി ഓസ്ട്രേലിയ എന്നിവർ പ്രസംഗിച്ചു.

കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ, വിദ്യാഭ്യാസ സാമൂഹ്യ വികസന മേഖലകളിൽ പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ പങ്കാളിത്തത്തോടെ ക്യാപ്‌സ് നടത്തുവാൻ പോകുന്ന ഇടപെടലുകളുടെ സംക്ഷിപ്ത രൂപമാണ് വിഷൻ 2030 അവതരിപ്പിക്കുന്നത്. സോഷ്യൽവർക്ക് വിദ്യാഭ്യാസ മേഖലയിലും പരിശീലനങ്ങളിലും അടിയന്തരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിഷൻ 2030 യിൽ പ്രതിപാദിച്ചിട്ടുണ്ട്.

ഫോട്ടോ അടിക്കുറിപ്പ്

കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ ക്യാപ്‌സ് വികസനരേഖ വിഷൻ 2030 ന്റെ പ്രകാശനകർമ്മം ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്ക്‌ പ്രസിഡന്റ്‌ ജോവാക്കിം കുത്ബെർട്ട് മുംബ ക്യാപ്‌സ് സംസ്ഥാന പ്രസിഡന്റ്‌ ഡോ. ചെറിയാൻ പി കുര്യന് നൽകി നീർവഹിക്കുന്നു. അന്തർദേശീയ- ദേശീയ - സംസ്ഥാന നേതാക്കൾ സമീപം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.