PRAVASI

ചങ്കുനിറയെ എ പ്ലസ്

Blog Image

വിദ്യാർഥികൾ വിജയിച്ചാൽ അതിനുവേണ്ടി കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷയെഴുതി മാർക്കുവാങ്ങിയ കുട്ടികളുടെ ഫോട്ടോ പതിച്ചാണ് തീർച്ചയായും ആഘോഷിക്കേണ്ടത്, അനുമോദിക്കേണ്ടത്.
എന്നാൽ, വെള്ളാർമല സ്‌കൂളിൽ പരീക്ഷയെഴുതിയ 55 കുട്ടികളും വിജയിച്ചു എന്നും, ഒരുകുട്ടിയെ പോലും കൈവിട്ടുകളയാതെ സ്‌കൂൾ നൂറുശതമാനം വിജയം നേടി എന്നും വായിക്കുമ്പോൾ, ആദ്യം അഭിനന്ദിക്കാൻ തോന്നിയത് ഇവരെയാണ്, അവിടുത്തെ അധ്യാപകരെയാണ്. 
അവർ നേരിട്ടത് പത്താം ക്ലാസ്സിലും വലിയ പരീക്ഷകളാണ്. അധ്യയനവർഷം തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ മലപൊട്ടി വന്ന ദുരന്തത്തിൽ നിന്നും അവർ മുങ്ങിയെടുത്ത കുട്ടികളാണ് വിജയിച്ചത്. അവരെ പിച്ചനടത്തി പരീക്ഷാഹാൾ വരെ എത്തിക്കുന്നതിനു തീർച്ചയായും അവർ എടുത്തിട്ടുണ്ടാവുക പരീക്ഷക്ക് പഠിപ്പിക്കുന്ന പണി മാത്രമായിരിക്കില്ല.
റിസൽട്ട് കണ്ടു കുട്ടികളെപ്പോലെ തുള്ളിച്ചാടി പരസ്പരം കെട്ടിപ്പിടിച്ചു അതിൽനിന്നും വിടുവിക്കാനാവാതെ തുള്ളിത്തുളുമ്പി നിൽക്കുന്ന അധ്യാപകരെ കണ്ടപ്പോൾ, അതിനുനടുവിൽ നിറഞ്ഞു ചിരിച്ചു നിൽക്കുന്ന ഉണ്ണിമാഷിനെ കണ്ടപ്പോൾ, അവർക്കെല്ലാവർക്കും ചങ്കുനിറയെ എ പ്ലസ് കൊടുക്കാൻ തോന്നി.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.