PRAVASI

ചെങ്ങന്നൂർ അസോസിയേഷൻ' (CAP) ഫിലഡൽഫിയയിൽ രൂപീകൃതമായി

Blog Image

ഫിലഡൽഫിയ: ഫിലഡൽഫിയയുടെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ചെങ്ങന്നൂർ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ചെങ്ങന്നൂർ അസോസിയേഷൻ (CAP) രൂപീകൃതമായി.

മാർച്ച് 15 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ക്രൂസ്ടൗണിലുള്ള മയൂര റസ്റ്റോറന്റിൽ വച്ച് ഷിബു വർഗീസ് കൊച്ചുമഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിൽ ഒരു താത്കാലിക കമ്മറ്റിക്ക് രൂപം കൊടുക്കുകയും, താഴെപ്പറയുന്നവരെ വിവിധ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.

പ്രസിഡന്റ് : ജേക്കബ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് : ബെന്നി മാത്യു, സെക്രട്ടറി : ഷിബു മാത്യു, ജോയിന്റ് സെക്രട്ടറി : അനിൽ ബാബു, ട്രസ്റ്റി : ജോസ് സക്കറിയ, ജോയിന്റ് ട്രസ്റ്റി : ഉമ്മൻ മത്തായി

കൺവീനഴ്സ് : ജിജു ജോർജ്, ജോർജ് തടത്തിൽ, ഏഞ്ചലിൻ  മാത്യു, കൊച്ചുകോശി ഉമ്മൻ

IT കോർഡിനേറ്റർസ് : ജോയൽ സതീഷ്, ജോയൽ ചാക്കോ, മാത്യുസ് ടി വര്ഗീസ്,
ലിസ തോമസ്, ലിൻസ് തോമസ്

അഡ്വൈസറി ബോർഡ്‌ മെംബേഴ്സ് : ഡോ. സി.സി. ജോൺ, രാജു ശങ്കരത്തിൽ

ജൂണിൽ വിപുലമായ മീറ്റിംഗ് വിളിച്ചു ചേർത്ത് നിലവിലെ കമ്മിറ്റി വിപുലപ്പെടുത്തുവനും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുവാനും യോഗം തീരുമാനമെടുത്തു.

അതോടൊപ്പം, CAP ന്റെ ഔപചാരിക ഉത്ഘാടനം ജൂൺ 21ന് മയൂര ഹാളിൽവച്ച് നടത്തുവാനും തീരുമാനമെടുത്തു. ഏപ്രിൽ മാസത്തിൽ അതിനുള്ള തീരുമാനങ്ങൾക്കായി കമ്മറ്റി കൂടുന്നതാണെന്നും, കൂടുതൽ വിവരങ്ങൾ പുറകാലെ അറിയിക്കുന്നതായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.