PRAVASI

ചിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ ഭാരവാഹികൾ 2026

Blog Image

2025-2026 വർഷ കൗൺസിലിന്റെ  ഒരു സംയുക്ത സമ്മേളനം ചിക്കാഗോ മാർത്തോമാ ചർച്ചിൽ വച്ച് നടന്നു. കൗൺസിൽ പ്രസിഡന്റ് റവറന്റ് ഫാദർ തോമസ് മാത്യുവിന്റെ അഭാവത്തിൽ വൈസ് പ്രസിഡണ്ട് റവറന്റ് ബിജു യോഹന്നാൻ അധ്യക്ഷത വഹിച്ചു. വെരി റവറെന്റ് ഫാദർ മാത്യു കരുത്തലയ്ക്കൽ കോർ എപ്പിസ്കോപ്പ ധ്യാന പ്രസംഗം നടത്തി. പുതുവർഷത്തിൽ ദൈവത്തോട് കൂടെ ആയിരിപ്പാനും, വിനയം ഉള്ളവരായി സ്വയം അച്ചടക്കം പാലിച്ച്, മറ്റുള്ളവരിൽ നന്മ കാണുവാനും- ക്രിസ്തീയ ജീവിതത്തിൽ എളിമപ്പെട്ട്, വിശ്വാസത്തിന്റെ  നാനാത്വത്തിൽ ഏകത്വമുള്ളവരായിരിക്കുവാനും കൗൺസിൽ അംഗങ്ങളെ പ്രബോധിപ്പിച്ചു.

സെക്രട്ടറി അച്ഛൻ കുഞ്ഞ് മാത്യു 2025 ലെ റിപ്പോർട്ട്‌ വിശദമായി അവതരിപ്പിച്ചു. ട്രഷറർ  ജോർജ് മാത്യു ഓഡിറ്റെഡ് അക്കൗണ്ട് അവതരിപ്പിച്ചു.  കാര്യവിചാരങ്ങൾക്ക് ശേഷം റിപ്പോർട്ടും അക്കൗണ്ട്സും പാസാക്കി.
പുതു വർഷത്തെ ചുമതലക്കാരായി താഴെ പറയും വിധം വ്യക്തികൾ ചുമതലകൾ ഏറ്റെടുത്തു.
പ്രസിഡന്റ്: റവ. ബിജു യോഹന്നാൻ- വൈസ് പ്രസിഡന്റ് വെരി റവ.   ഫാദർ മാത്യു കരുത്തലയ്ക്കൽ കോർ എപ്പിസ്കോപ്പ-
സെക്രട്ടറി  ബെഞ്ചമിൻ തോമസ്-
ജോയിന്റ് സെക്രട്ടറി ജാസ്മിൻ ഇമ്മാനുവൽ- ട്രഷറർ ജേക്കബ് കെ ജോർജ്- ജോയിന്റ് ട്രഷറർ ജോയ്സ് ചെറിയാൻ- യൂത്ത് ഫോറം റവറന്റ് ആശിഷ് തോമസ്, റോഡ്നി സൈമൺ, സിബി മാത്യു-
ഓഡിറ്റർ പ്രേംജിത്ത് വില്യംസ്- മീഡിയ& പബ്ലിസിറ്റി ഡി. കുര്യൻ പി ജോർജ്, ജോൺസൺ വള്ളിയിൽ.

 പ്രാർത്ഥന ആശിർവാദത്തിന് ശേഷം ഡിന്നറോടെ മീറ്റിംഗ് അവസാനിച്ചു.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.