ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരു രക്തദാന ക്യാമ്പ് ഡിസംബർ 7 ഞായർ രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ ബെൽവുഡ് സിറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ് .രക്തദാനം എന്നത് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഉതകുന്ന ഏറ്റവും മികച്ച ഒരു മഹത്തായ പ്രവർത്തിയാണ് .സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി ,ഇത്തരം ക്യാമ്പുകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ചിക്കാഗോ മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു .
ഈ ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഇതോടൊപ്പമുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്യുകയോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്ത് പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ് .
താൽപ്പര്യമുള്ളവർ ഡിസംബർ 5ആം തീയതി വെള്ളിയാഴ്ചക്കകം രജിസ്റ്റർ ചെയ്യണമെന്ന് ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോസ് മണക്കാട്ട് ,സെക്രട്ടറി ബിജു മുണ്ടക്കൽ ,ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു ,വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ ,ജോയിന്റ് സെക്രട്ടറി സാറ അനിൽ ,ജോയിന്റ് ട്രെഷറർ പ്രിൻസ് ഈപ്പൻ എന്നിവർ അറിയിച്ചു .
ജോസ് മണക്കാട്ട് 847 912 4128 ബിജു മുണ്ടക്കൽ 773 673 8820
അച്ചൻകുഞ്ഞ് മാത്യു 847 912 2578 ലൂക്ക് ചിറയിൽ 630 808 2125
സാറ അനിൽ 630 914 0713 പ്രിൻസ് ഈപ്പൻ 224 659 0336

Jose Manakkatte

Biju Mundakkal

Achenkunju Mathew

Luke Chirayil

Sarah Anil

Prince Eapen


