PRAVASI

ചിക്കാഗോ മലയാളി അസ്സോസിയേഷൻ കേരളത്തിൽ താങ്ക്സ് ഗിവിംഗ് ഡേ ആഘോഷിക്കുന്നു

Blog Image

ചിക്കാഗോ : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ ചിക്കാഗോ മലയാളി അസ്സോസിയേഷൻ കേരളത്തിൽ താങ്ക്സ് ഗിവിംഗ് ഡേ ആഘോഷിക്കുമെന്ന് സി. എം. എ പ്രസിഡൻ്റ് ജെസി റിൻസി അറിയിച്ചു. 2025 ജൂൺ 12 കേരളത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തന കേന്ദ്രമായ കൊട്ടാരക്കര കലയപുരം ആശ്രയ സങ്കേതതത്തിൽ രാവിലെ 10 മണിക്ക് ധനകാര്യമന്ത്രി ബി. ബാലഗോപാൽ താങ്ക്സ് ഗിവിംഗ്സ് ഡേ കേരളാ പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ . എ , കെ. ജയകുമാർ ഐ. എ. എസ് , പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും ചിക്കാഗോ മലയാളി അസ്സോസിയേഷൻ മുൻ സെക്രട്ടറിയുമായിരുന്ന ജോർജ് ഏബ്രഹാം , ആശ്രയയുടെ നായകൻ കലയപുരം ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ജെസ്സി റിൻസി പറഞ്ഞു. ഒരു പക്ഷെ കേരളത്തിൽ ആദ്യമായിട്ടായിരിക്കാം താങ്ക്സ് ഗിവിംഗ്സ് ഡേ വിദേശമലയാളി സംഘടന ആഘോഷിക്കുന്നത്. ലോക പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനായ ആശ്രയ ജോസ് നയിക്കുന്ന കൊട്ടാരക്കര കലയപുരം ആശ്രയ ജീവിതത്തിൽ മാനസികമായ തകർന്ന മനുഷ്യർക്ക് അവസാന അത്താണിയാണ്. ജീവകാരുണ്യ പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന  മഹനീയ മാതൃകയായ കൊട്ടാരക്കര കലയപുരം ആശ്രയ സങ്കേതത്തിൽ ചിക്കാഗോ മലയാളി അസ്സോസിയേഷൻ്റെ താങ്ക്സ് ഗിവിംഗ് ഡേ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ജൂൺ 12 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ കേരളത്തിലുള്ള എല്ലാ പ്രവാസി മലയാളി സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് ചിക്കാഗോ മലയാളി അസ്സോസിയേഷൻ അഭ്യർത്ഥിക്കുന്നതായി പ്രസിഡൻ്റ് ജെസ്സി റിൻസി
സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചേട്ട് , സി എം എ  ബോർഡ് അംഗങ്ങൾ എന്നിവർ അറിയിച്ചു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.