PRAVASI

ചിക്കാഗോ മലയാളി അസോസിയേഷൻ വീൽ ചെയർ വിതരണം ചെയ്തു

Blog Image

തൃശൂർ :ചിക്കാഗോ മലയാളി അസോസിയേഷൻ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വീൽ ചെയർ നൽകി .തൃശൂർ മരത്താക്കര പ്രൊവിഡൻസ് ഓൾഡ് ഏജ് ഹോമിലെ രണ്ട് അന്തേവാസികൾക്കാണ് വീൽ ചെയറുകൾ നൽകിയത് .ക്ലാരിസ്റ് സിസ്റ്റേഴ്സ് നടത്തുന്ന ഈ സ്ഥാപനത്തിൽ പതിനെട്ട് അന്തേവാസികൾ ആണുള്ളത് .അശരണരും നിരാലംബരുമായ എൺപതു വയസ്സിനു മുകളിൽ പ്രായമുള്ള അന്തേവാസികൾക്ക് താമസവും ഭക്ഷണവും ആവശ്യമായ പരിചരണവും നൽകി അവരെ ചേർത്ത് പിടിക്കുന്ന സിസ്റ്റേഴ്സിന്റെ പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്ന് വീൽ ചെയറുകൾ നൽകിക്കൊണ്ട് ചിക്കാഗോ മലയാളി അസോസിയേഷന്റെ ചാരിറ്റി കമ്മിറ്റി ചെയർമാൻ  ജോൺസൻ കണ്ണൂക്കാടൻ പറഞ്ഞു .
അർഹരായവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ ചിക്കാഗോ മലയാളി അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്നും അത് തുടരുമെന്നും ചാരിറ്റി കമ്മിറ്റി അംഗങ്ങളായ മനോജ് അച്ചേട്ട് ,ഫിലിപ്പ് പുത്തൻപുരയിൽ എന്നിവർ അറിയിച്ചു. 
പ്രൊവിഡൻസ് ഹോം മദർ സുപ്പീരിയർ ,സിസ്റ്റേഴ്സ് ,അന്തേവാസികൾ എന്നിവരുൾപ്പെടെ നിരവധി പേര് ചടങ്ങിൽ പങ്കെടുത്തു.

JOHNSON KANNOOKADAN 

MANOJ ACHETTU

PHILIP PUTHENPURAYIL

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.