PRAVASI

കുഞ്ഞുമിഷനറിമാരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം- അപ്പസ്തോലിക് നൂൺഷിയോ മാർ കുര്യൻ വയലുങ്കൽ!

Blog Image

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയവും മിഷൻ ലീഗ് കോട്ടയം അതിരൂപതയും സംയുക്തമായി സംഘടിപ്പിച്ച 'ഡെഡിക്കേറ്റ് എ പ്രയർ-ഡൊണേറ്റ് എ മീൽ' പരിപാടി കോട്ടയം നവജീവൻ ട്രസ്റ്റിൽ ചിലിയിലെ വത്തിക്കാൻ സ്ഥാനപതി അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ കുര്യൻ വയലുങ്കൽ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒരു വർഷക്കാലമായി കേരളത്തിനകത്തും പുറത്തുമുള്ള 35 ആതുരാലയങ്ങളിലായി ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിലെ മിഷൻ ലീഗ് കുട്ടികൾ നടത്തിവന്ന കാരുണ്യ പ്രവർത്തനത്തിന്റെ സമാപനം കോട്ടയം അതിരൂപതയിലെ മിഷൻ ലീഗ് സമിതിയെയും പങ്കുചേർത്ത നടത്തിയ പരിപാടിയായിരുന്നു ഇത്. കുഞ്ഞു മിഷനറിമാരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നും വിശ്വാസപ്രഘോഷണ വേദികളാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഭിവന്ദ്യ പിതാവ് കൂട്ടിച്ചേർത്തു. അതിരൂപത മിഷൻ ലീഗ് ഡയറക്ടർ ഫാദർ ജിബിൻ ഒഴുങ്ങാലില്‍, മെയ് 25 ഞായറാഴ്ച രാവിലെ പത്തരയ്ക്ക് കോട്ടയം നവജീവനിൽ അർപ്പിച്ച ദിവ്യബലിയെ തുടർന്നായിരുന്നു
മിഷൻ ലീഗ് പ്രസിഡണ്ട് ശ്രീ മാത്തുക്കുട്ടി സണ്ണി അധ്യക്ഷത വഹിച്ച യോഗം നടത്തപ്പെട്ടത് .ഫാ. ജെഫിൻ ഒഴുങ്ങാലില്‍, ഫാ. ബിബിൻ കണ്ടോത്ത്, ശ്രീ. പി. യു തോമസ്, ശ്രീ. സുജി പുല്ലുകാട്ട്, ശ്രീ. എബ്രഹാം സജി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. ചിക്കാഗോ ക്നാനായ കത്തോലിക്കാ ദേവാലയത്തെ പ്രതിനിധീകരിച്ച് മത്തച്ഛൻ ചെമ്മാച്ചേൽ മേരിക്കുട്ടി ചെമ്മാച്ചേല്‍ ,സണ്ണി ചെമ്മാച്ചേൽ, സണ്ണി കണ്ണാലയിൽ, ജോസ് കൊരട്ടിയിൽ, ജോബ് മാക്കിൽ, ഷീജ മാക്കിൽ എന്നിവർ പങ്കെടുത്തു.ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിന്റെ ആഭിമുഖ്യത്തിൽ നവജീവനിലെ അന്തേവാസികൾക്കായി ഭക്ഷണവും കോട്ടയം അതിരൂപത മിഷൻ ലീഗിൻ്റെ ആഭിമുഖ്യത്തിൽ വസ്ത്രങ്ങളും അവശ്യ വസ്തുക്കളും വിതരണം ചെയ്തു. ചിക്കാഗോ സെൻമേരിസ് ക്നാനായ കത്തോലിക്കാ ദേവാലയ വികാരി ഫാദർ സിജു മുടക്കോടിലിന്റെ മാർഗനിർദ്ദേശത്തിൽ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റ് ഡയറക്ടർ ജോജോ ആനാലിയും
കോട്ടയം അതിരൂപത മിഷൻ ലീഗ് സമിതി സെക്രട്ടറി എബ്രഹാം പഴുമാലിയും ആണ് പരിപാടികൾ ക്രോഡീകരിക്കുന്നതിന് ഒത്തുചേർന്ന് പ്രവർത്തിച്ചത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.