PRAVASI

കാരുണ്യ ഇടപെടലുകൾ കാലഘട്ടത്തിന്റെ അനിവാര്യത : റവ. ഫാ. തോമസ് ആനിമൂട്ടിൽ

Blog Image

കാരുണ്യ ഇടപെടലുകൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കോട്ടയം അതിരൂപത വികാരി ജനറൽ തോമസ് ആനിമൂട്ടിൽ പറഞ്ഞു. സേവന സന്നദ്ധരായ യുവതലമുറയെ അതിനായി രൂപപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ ക്നാനായ കത്തോലിക്ക കോൺഗ്രസ്‌, ക്നാനായ കാത്തലിക് വിമൻസ് ലീഗ്, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള ആതുര സേവന കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു വികാരി ജനറൽ.

തുടർന്ന് വി. യൗസേപ്പിതാവിന്റെ മരണ തിരുനാൾ അനുസ്മരണ ദിവ്യബലിക്ക് റവ. ഫാ. തോമസ് ആനിമൂട്ടിൽ മുഖ്യ കാർമ്മികനായി. തുവാനിസ പ്രാർത്ഥനാലയം ഡയറക്ടർ റവ. ഫാ. റെജി മുട്ടത്തിൽ നോമ്പുകാല ചിന്തകൾ പങ്കുവെച്ചു. ഊട്ടു നേർച്ച ഉൾപ്പെടെ വിവിധ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. റ്റിനേഷ് പിണർക്കയിൽ, കൈക്കാരന്മാരായ ജോസ് ജെ മറ്റത്തിൽ, ജയ്മോൻ ആലപ്പാട്ട്, സംഘടന ഭാരവാഹികളായ സുജ കൊച്ചുപാലത്താനത്ത്, ദിയ പാളക്കട, ജോഷി മഴുവഞ്ചേരിൽ എന്നിവർ നേതൃത്വം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.