PRAVASI

2026-നെ ആവേശപൂർവം വരവേറ്റ് ഡാളസ് KCADFW പുതുവത്സരാഘോഷവും KCCNA കൺവെൻഷൻ കിക്ക്-ഓഫും ഗംഭീരമായി നടന്നു

Blog Image

ഡാലസ്–ഫോർട്ട് വർത്ത് ക്നാനായ കത്തോലിക്കാ അസോസിയേഷൻ (KCADFW) സംഘടിപ്പിച്ച 2026-ലെ വിപുലമായ പുതുവത്സരാഘോഷവും 16-ാമത് KCCNA നാഷണൽ കൺവെൻഷൻ – 2026-ന്റെ ഔദ്യോഗിക കിക്ക്-ഓഫും ഡിസംബർ 31-ന് ഫാർമേഴ്സ് ബ്രാഞ്ചിലെ ക്നായിതൊമ്മൻ ഹാളിൽ അത്യന്തം ആവേശകരമായ അന്തരീക്ഷത്തിൽ വിജയകരമായി നടന്നു. വിശ്വാസവും സൗഹൃദവും സാമൂഹിക ഐക്യവും ഒരുമിച്ച ഈ ആഘോഷം ഡാളസ് ക്നാനായ സമൂഹത്തിന് മറക്കാനാകാത്ത അനുഭവമായി.

വൈകുന്നേരം 6:30-ന് ആരംഭിച്ച പുതുവത്സര തിരുകർമ്മങ്ങളോടെയാണ് പരിപാടികൾക്ക് ഔപചാരിക തുടക്കം കുറിച്ചത്. തുടർന്ന് രാത്രി 8:30 മുതൽ ആരംഭിച്ച ആഘോഷവേദിയിൽ ഡാലസ് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ വികാരി റവ. ഫാ. ബിൻസ് ചേത്തലിൽ പുതുവത്സര അനുഗ്രഹ സന്ദേശം നൽകി. സെക്രട്ടറി ബിനോയ് പുത്തെൻമഠത്തിൽ സ്വാഗതവും വിമൻസ് ഫോറം സെക്രട്ടറി ബിന്ദു ചേന്നങ്ങാട്ട് നന്ദി പ്രസംഗവും നിർവഹിച്ചു.പുതിയ വർഷത്തിലേക്ക് കടക്കുന്ന സമൂഹത്തിന് ആത്മീയ പ്രചോദനവും പ്രത്യാശയും പകർന്ന നിമിഷങ്ങളായിരുന്നു അത്.

ഈ ആഘോഷവേദിയിൽ വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ സുപ്രധാന സംഗമമായ 16-ാമത് KCCNA കൺവെൻഷൻ – 2026-ന്റെ ഔദ്യോഗിക കിക്ക്-ഓഫും ഭംഗിയായി നടന്നു. 2026 ആഗസ്റ്റ് 6 മുതൽ 9 വരെ ഫ്‌ളോറിഡയിലെ ഫോർട്ട് ലോഡർഡെയിലിലെ ബ്രോവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ നടക്കുന്ന നാഷണൽ കൺവെൻഷനിലേക്കുള്ള ഡാളസ് യൂണിറ്റിന്റെ രജിസ്ട്രേഷൻ ഈ അവസരത്തിൽ ഔദ്യോഗികമായി ആരംഭിച്ചു.

ഗ്രാൻഡ്($7,000 ) സ്പോൺസറായ ജെയ്സൺ ആൻഡ് ഷിമിയ ഓളിയിൽ നിന്നു KCCNA പ്രസിഡന്റും ട്രെഷററും ചേർന്ന് സ്‌പോസർഷിപ് ഏറ്റുവാങ്ങി കൊണ്ടു ഡാളസ്‌ യൂണിറ്റിന്റെ രെജിസ്‌ട്രേഷന്റെ ഔദ്യോഗിക കിക്ക്-ഓഫ് നിർവഹിച്ചു. മെഗാ സ്പോൺസർസ് ($4,000) :മനു & ഷൈനി നിരപ്പേൽ , സിൽവെസ്റ്റർ & ലിസ് കൊടുന്നിനാം കുന്നേൽ ,ജോണി & എൽസി അനാലിൽ ,തോമസ് & മേരി മഠത്തിപ്പറമ്പിൽ ,ജിജു & കൊച്ചുമോൾ കൊളങ്ങായിൽ. കൂടാതെ ഇരുപത്തഞ്ചിൽ പരം ഫാമിലി സ്‌പോസർഷിപ് ഡാളസിൽ നിന്നും ഇതുവരെ രെജിസ്റ്റർ ചെയ്തിട്ടുണ്ട്,

ഡാലസ് കിക്ക്-ഓഫ് പരിപാടിയിൽ KCCNAയുടെയും KCADFWയുടെയും പ്രമുഖ നേതാക്കൾ സാന്നിധ്യമുണ്ടായി.
KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ, ട്രഷറർ ജോജോ തറയിൽ, KCCNA പി.ആർ.ഒയും KCADFW പ്രസിഡന്റുമായ ബൈജു അലപ്പാട്ട്, KCWFNA പ്രസിഡന്റ് ഡാനി പല്ലാട്ടുമഠം എന്നിവരുടെ പങ്കാളിത്തം നേതൃത്വ ഐക്യത്തിന്റെ ശക്തമായ ദൃശ്യാവിഷ്കാരമായി.

ഡാലസ് വിമൻസ് ഫോറം കോർഡിനേറ്റ് ചെയ്ത പുതുവത്സരാഘോഷങ്ങളിൽ സ്‌നേഹവിരുന്നും, വിമൻസ് ഫോറം, KCYL, കിഡ്സ് ക്ലബ്, യുവജനവേദി തുടങ്ങിയ KCADFW ഉപസംഘടനകളുടെ വർണ്ണാഭമായ കലാപരിപാടികളും അരങ്ങേറി. രാത്രി ഡിജെയും നൃത്തപരിപാടികളും ചേർന്ന് 2026-നെ ആവേശത്തോടെയും സന്തോഷത്തോടെയും സമൂഹം വരവേറ്റു.

“ഒരുമിച്ചു ചേരാം. ദൈവത്തോട് നന്ദി പറയാം. ആഘോഷിക്കാം നമുക്ക് ഒരു സമൂഹമായി” എന്ന സന്ദേശം പൂർണമായി പ്രതിഫലിച്ച ഈ ആഘോഷസന്ധ്യ KCADFW കുടുംബബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയതായി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

KCADFW എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
പ്രസിഡന്റ് ബൈജു പുന്നൂസ് അലാപ്പാട്ട്, വൈസ് പ്രസിഡന്റ് ജോബി പഴുക്കായിൽ, സെക്രട്ടറി ബിനോയി പുത്തെൻമഠത്തിൽ ,ജോയിന്റ് സെക്രട്ടറി അജീഷ് മുളവിനാൽ, ട്രഷറർ ഷോൺ ഏലൂർ, നാഷണൽ കൗൺസിൽ മെംബേർസ് ബിബിൻ വില്ലൂത്തറ, ജിജി കുന്നശ്ശേരിയിൽ, സേവ്യർ ചിറയിൽ, Dr. സ്റ്റീഫൻ പോട്ടൂർ, സിൽവെസ്റ്റർ കോടുന്നിനാം കുന്നേൽ, ലൂസി തറയിൽ, തങ്കച്ചൻ കിഴക്കെപുറത്ത്, സുജിത് വിശാഖംതറ, കെവിൻ പല്ലാട്ടുമഠം, വിമൻസ് ഫോറം പ്രസിഡന്റ് ലിബി എരിക്കാട്ടുപറമ്പിൽ, യുവജനവേദി പ്രസിഡന്റ് റോണി പതിനാറുപറയിൽ, KCYL പ്രസിഡന്റ് ജെയിംസ് പറമ്പേട്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.