PRAVASI

ഡാളസ് ക്നാനായ കാത്തലിക് അസോസിയേഷൻ ക്നായിതൊമ്മൻ ഡേ ആചരിച്ചു .

Blog Image

ഡാളസ് :ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ഡാളസ്-ഫോർട്ട് വർത്ത് (KCADFW), ക്നായി തൊമ്മൻ ഡേ ആചരണവും ക്നാനായ പൈതൃകത്തിന്റെ ആഘോഷവും കഴിഞ്ഞ ശനിയാഴ്ച ഏപ്രിൽ 26 നു മെസ്‌ക്വിറ്റിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ചുനടത്തി .

എല്ലാ പ്രായത്തിലുള്ളവർക്കുമായി ധാരാളം പ്രോഗ്രാമുകൾ സംഘടിപ്പിച്ചിരുന്നു.ക്നാനായ പാരമ്പര്യ ഭക്ഷണ വിഭവങ്ങളായ പിടിയും കോഴിയും സമുദായാംഗങ്ങൾ എല്ലാവരും ചേർന്ന് ആഘോഷ ത്തിൻറെ ഭാഗമായി പാചകം ചെയ്‌തു സ്‌നേഹ വിരുന്നായി വിളമ്പി.

ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കനായി തൊമ്മന്റെ പ്രതിമ KCADFW എക്സിക്യൂട്ടീവ് അംഗങ്ങൾ ആഘോഷ നഗരിയിലേക്കു ആനയിച്ചു . പ്രസിഡന്റ് ബൈജു ആലപ്പാട്ട്‌, ഗോത്ര പിതാവിൻറെ പൂർണ്ണകായ പ്രതിമയിൽ ഹാരാർപ്പണം നടത്തി. തുടർന്ന് ഗായക സംഘം പുരാതന പാട്ടുകൾ ആലപിച്ചു . ചെണ്ടമേളവും നടവിളികളുമായി ആവേശത്തിമിർപ്പിൽ , ക്‌നാനായ പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന സമുദായംഗങ്ങൾ , തങ്ങളുടെ സമുദായ സ്നേഹം ഒത്തരുമയോടെ പ്രകടിപ്പിച്ചു .ഭക്ഷണ പാചകത്തിന് നേതൃത്വം കൊടുത്ത ജോസ്മോൻ ബിൻസി പുഴക്കരോട്ട് ദമ്പതികളെ എല്ലാവരും ചേർന്ന് അനുമോദിച്ചു .KCADFW മാർഗംകളി ടീം അവതരിപ്പിച്ച മാർഗംകളി ചടങ്ങിന് പകിട്ടേകി. തുടർന്ന് ക്നാനായ സമൂഹത്തിന്റെ പ്രാധാന്യത്തെയും നിലവിലുള്ള പ്രസക്തിയെയും കുറിച്ചുള്ള സെമിനാർ ഡോ.സ്റ്റീഫൻ പോട്ടൂരിന്റെ നേതൃത്ത്വത്തിൽ നടന്നു.

കിഡ്സ് ക്ലബ്ബിന്റെ ഈസ്റ്റർ എഗ്ഗ് ഹണ്ട് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു . ഡാളസ് - ഫോർട്ട് വർത്തു
മെട്രോപ്ലെക്സിൽ താമസമാക്കിയ സീനിയർ സമുദായാംഗങ്ങളും മുൻ ഭാരവാഹികളും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടികൾക്ക് KCADFW പ്രസിഡന്റ് ബൈജു ആലപ്പാട്ട് ,സെക്രട്ടറി,ബിനോയ് പുത്തൻമഠത്തിൽ ,ജോയിന്റ് സെക്രട്ടറി അജീഷ് മാത്യു മുളവിനാൽ ട്രഷറർ ഷോൺ ഏലൂർ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചേർന്ന് നേതൃത്വം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.