ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ പരി. അമ്മയുടെ അമലോത്ഭവത്തിരുന്നാൾ ലീജിയൻ ഓഫ് മേരീ അംഗങ്ങളുടെ നേതൃത്വത്തിൽ അനുഗ്രഹീതമായി നടത്തപ്പെട്ടു. 50 ഓളം അമ്മമാർ തിരുന്നാൾ ഏറ്റെടുത്ത് നടത്തി. ആരാധനയും വി.കുർബാനയും വാക്ക് വിത്ത് മദർ മേരിയും "സ്നേഹപൂർവ്വം അമ്മയ്ക്ക് " എന്ന സമ്മാന പദ്ധതി മീഷൻ ലീഗ് തിരുബാലസഖ്യം കുട്ടികളുടെ നേതൃത്വത്തിലും നടത്തപ്പെട്ടു. ലീജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ ആദ്യമായി നടത്തിയ
" വാക്ക് വിത്ത് മദർ മേരി " പ്രദക്ഷിണം ഏവർക്കും നവ്യാനുഭവമായിരുന്നു. പ്രസുദേന്തിമാരായ അമ്മമാർ പരി. അമ്മയുടെ രൂപവും വഹിച്ച്കൊണ്ട് നടത്തിയ മനോഹരമായ പ്രദക്ഷിണം ഏവരിലും ആത്മീയ നിറവ് ഉളവാക്കി. കുട്ടികളുടെ "സ്നേഹപൂർവ്വം " സമ്മാന പദ്ധതിയിൽ ഏവരും ആത്മാർത്ഥമായി സഹകരിച്ചു. ലീജിയൻ ഓഫ് മേരീ പ്രസിഡന്റ് കുഞ്ഞുമോൾ പുളിമൂട്ടിൽ ആഘോഷങ്ങൾ കോർഡിനേറ്റ് ചെയ്തു.




.jpg)

