PRAVASI

അന്വേഷണം ഒത്തുകളിയെന്ന് കുടുംബം: ഏലപ്പാറയിൽ കാറിൽ കണ്ട മൃതദേഹത്തിൽ കൊടിയ മർദ്ദനത്തിൻ്റെ അടയാളങ്ങൾ

Blog Image

കഴുത്തിൽ കയറിട്ട് മുറുക്കിയ പാട്, ഇടത്തേ കൈ ഒടിഞ്ഞ നിലയിൽ, വയറിന് അടിഭാഗത്തെല്ലാം ഇടിച്ച് കലക്കിയ അടയാളങ്ങളും… ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടത്. വാഹനത്തിൽ രക്തക്കറ കണ്ടെത് ആദ്യം തന്നെ സംശയത്തിന് ഇടയാക്കിയിരുന്നു.

ഇക്കഴിഞ്ഞ പതിനൊന്നിനാണ് തണ്ണിക്കാനം സ്വദേശി ഷക്കീർ ഹുസൈനെ ഏലപ്പാറ ടൗണിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഏഴുമണിയോടെ ആണ് ഷക്കീറിൻറെ കാർ വാഗമൺ റോഡിലെ കടയ്ക്കു മുന്നിൽ പാർക്കു ചെയ്തത്. സുഹൃത്താണ് കാർ ഓടിച്ചിരുന്നത്.

ഷക്കീറിനെ കാണാതായതോടെ അന്വേഷിച്ചെത്തിയ സഹോദരനാണ് വഴിയരികിൽ പാർക്ക് ചെയ്ത കാർ കണ്ടത്. തുറന്നു നോക്കിയപ്പോൾ പിൻസീറ്റിൽ മൃതദേഹം കണ്ടെത്തി. വാഹനം ഓടിച്ച പ്രവീണുമായുള്ള ബന്ധം ഷക്കീർ അവസാനിപ്പിച്ചത് ആണെന്നും അയാൾ വീണ്ടും ഒപ്പംചേർന്നത് ദുരൂഹമാണെന്നും ഭാര്യ ഷെമീന പറയുന്നു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.