PRAVASI

ഡെൽമക്ക് നവനേതൃത്വം; പ്രസിഡന്റ് ജിപ്‌സൺ ജോസഫ്

Blog Image

ഡെലാഡെയർ:   മെയ് 17 തീയതി കൂടിയ ഡെൽമ (DELMA – Delaware Malayalee Association)  ജനറൽ ബോഡിയോഗം  2025-ലെ  ഭരണസമിതിയെ  തിരഞ്ഞെടുത്തു.പ്രസിഡന്റ്   ജിപ്‌സൺ ജോസഫ് , വൈസ് പ്രസിഡന്റ് രാജി മാത്യു ,  സെക്രട്ടറി സുജിത് മുരുകൻ, പ്രവീൺ ഗോവിന്ദൻ ജോയിന്റ് സെക്രട്ടറി, തോമസ് പൂട്ടതങ്കൾ ട്രഷർ ആയും  സിമി സൈമൺ കൾച്ചറൽ കോർഡിനേറ്റർ ആയും തെരെഞ്ഞെടുത്തു
.
കമ്മിറ്റി അംഗങ്ങള്‍:റീന ജയേഷ്  രാധാകൃഷ്ണൻ ശ്രീവത്സൻ , രാജേഷ്‌മോൻ ഭാസ്കരൻ, മുരളി ഗോപിനാഥ്‌ , ഡെറിക് പാവു  എന്നിവരും
ട്രസ്റ്റീ ബോർഡ് അംഗങ്ങളായി  സക്കറിയ കുര്യൻ  (ചെയർ പേഴ്സൺ ), അബിത ജോസ് (വൈസ് ചെയർ പേഴ്‌സൺ ) മനോജ് വർഗീസ് , അജിത് ചാണ്ടി, ലാറി ആൽമേഡ എന്നിവരെയും തെരെഞ്ഞെടുത്തു.

501(c)ഓർഗനൈസേഷനായി  രജിസ്റ്റർ ചെയ്തിട്ടുള്ള  ഡെൽമ (DELMA)പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമുഖ്യ സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും പ്രവാസി മലയാളീകൾക്കായി കൂടുതൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുമെന്നും പുതിയാതായി തെരഞ്ഞെടുക്കപ്പെട്ട  ഭാരവാഹികൾ അറിയിച്ചു.  

അമേരിക്കയിലെ ഏറ്റവും പ്രബലമായ മലയാളീ സംഘടനകളിൽ ഒന്നാണ്   Delaware Malayalee Association (ഡെൽമ ). ഒരു വ്യക്തിയല്ല മറിച്ച്ഒരു സമൂഹമായിത്തന്നെയാണ് അസോസിയേഷന്റെ എക്കാലത്തേയും    പ്രവർത്തനങ്ങൾ നടത്തുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ  സംഘടനയെ നയിച്ച നേതാക്കന്മാരും പ്രവർത്തകരും അവരുടെ നിസാർദ്ധമായ പ്രവത്തനം ഒന്നുകൊണ്ടു മാത്രമാണ് ഈ സംഘടനാ ഉയരങ്ങളിലേക്ക് എത്തുവാൻ കഴിഞ്ഞത് എന്ന് ജനറൽ ബോഡി വിലയിരുത്തി. പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ  ജനറൽ ബോഡി അനുമോദിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.