PRAVASI

ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായിക്ക് ഡിട്രോയിറ്റ് മെട്രോ എയർപോർട്ടിൽ സ്വീകരണം നൽകി

Blog Image

മിഷിഗൺ: ഹൃസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ   ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായെ ഡിട്രോയിറ്റ് മെട്രോ എയർപോർട്ടിൽ സ്വീകരിച്ചു. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക വികാരി റവ. സന്തോഷ് വർഗീസ്, സെന്റ് ജോൺസ് മാർത്തോമ്മാ ഇടവക വികാരി റവ. ജെസ്‌വിൻ ജോൺ, ഭദ്രാസന കൗൺസിൽ അംഗം ബോബൻ ജോർജ്, ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകസെക്രട്ടറി വിനോദ് തോമസ്, മുൻ ഭദ്രാസന കൗൺസിൽ അംഗം അലൻജി ജോൺ, യൂത്ത് ഗ്രൂപ്പ് ലീഡർ ജോഷ്വ തോമസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

മിഡ്‌വെസ്ററ് റീജയനിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപം നൽകിയ മിഡ്‌വെസ്ററ് റീജയണൽ ആക്ടിവിറ്റീസ് കമ്മിറ്റിയുടെ പ്രവർത്തന ഉത്ഘാടനം മാർച്ച് 23-ന് ഞായറാഴ്ച്ച ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ നിർവ്വഹിക്കും. ചിക്കാഗോ മാർത്തോമ്മാ പള്ളിയിൽ നടക്കുന്ന ഉത്ഘാടന സമ്മേളനത്തിൽ മിഡ്‌വെസ്ററ് റീജയനിലെ വിവിധ ഇടവകകളിൽ നിന്നുള്ള വികാരിമാരും അംഗങ്ങളും പങ്കെടുക്കും. അതോടൊപ്പം ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ നടക്കുന്ന വലിയ നോമ്പ് പ്രാർത്ഥനകൾക്കും മാർത്തോമ്മാ മെത്രാപ്പോലീത്താ നേതൃത്വം നൽകും.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.