ചിക്കാഗോ: ബെൻസെൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിലെ പ്രധാന തിരുനാളിനൊരുക്കമായി കുട്ടികൾക്കായി ചിത്രരചനാ മത്സരം ക്രമീകരിക്കുന്നു. അടുത്ത ഞായർ രാവിലെ 10.15 മുതൽ 11 വരെയാണ് ചിത്രരചനയ്ക്ക് അവസരം ഒരുക്കുന്നത്. ഹോളി ചൈൽഡ് ഹുഡ് മിനിസ്ട്രി ഒന്ന് മുതൽ നാല് വരെയും മിഷൻ ലീഗ് അഞ്ച് മുതൽ പത്ത് വരെയും ക്ലാസ്സിലെ കുട്ടികൾക്കായാണ് മത്സരം ഒരുങ്ങുന്നത്. ഈശോയുടെ തിരുഹൃദയ രൂപം വരച്ച് യോജ്യമായ ഒരു തലക്കെട്ടും നൽകുക എന്നതാണ് മത്സരത്തിൽ ഉൾച്ചേർത്തിരിക്കുന്നത്. പ്രധാന തിരുനാളിന് ഒരുങ്ങുമ്പോൾ ഈശോയുടെ തിരുഹൃദയ രൂപം മനസ്സിൽ പതിപ്പിക്കുകയാണ് ചിത്രരചന വഴി ഉദ്ദേശിക്കുന്നത്.


