ചിക്കാഗോ: ആഗോള നിലവാരത്തിലുള്ള ബിസിനസ് നൈപുണ്യത്തിനും സുതാര്യമായ നേതൃത്വത്തിനുമായി നല്കപ്പെടുന്ന 2026-ലെ ടൈറ്റന്‍ അവാര്‍ഡിന് എബിന്‍ കുര്യാക്കോസ് അര്‍ഹനായി. ഫെബ്രുവരി 19-ന് ദി ജെറാഘറ്റി ഹാളില്‍ വെച്ച് അവാര്‍ഡ് സെറിമണി നടത്തപ്പെട്ടു.
ഒത്തൊരുമിച്ചുള്ള ടീം വര്‍ക്ക്, സമര്‍പ്പണം എന്നിവയുടെ പ്രാധാന്യം അവാര്‍ഡ് ദാനച്ചടങ്ങില്‍ എബിന്‍ എടുത്തു പറയുകയുണ്ടായി.എബിന്‍റെ വിജയയാത്രയില്‍ കുടുംബത്തിന്‍റെ സഹകരണവും നിര്‍ണ്ണായകമാണ്. കുഞ്ഞുമോന്‍റെയും മേഴ്സിയുടെയും മകനാണ് എബിന്‍ കുര്യാക്കോസ്. ഭാര്യ മെല്ലീസ്സ കുര്യാക്കോസ് സാമൂഹിക പ്രവര്‍ത്തനങ്ങളിലും ആത്മീയ നേതൃത്വത്തിലും സജീവമായി പ്രവര്‍ത്തിക്കുന്നു. ജെയ്മി കുര്യാക്കോസ് സഹോദരിയാണ്.


