PRAVASI

സെയിന്റ് ലൂക്ക് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ്

Blog Image

ബെൻസേലം (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ കിക്കോഫും രജിസ്ട്രേഷനും മാർച്ച് 16 ഞായറാഴ്ച ബെൻസേലം സെയിന്റ് ലൂക്ക് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ ആരംഭിച്ചു.
കോൺഫറൻസ് സെക്രട്ടറി ജെയ്‌സൺ തോമസ്, ഭദ്രാസന  കൗൺസിൽ അംഗം ഷെയ്ൻ ഉമ്മൻ, കോൺഫറൻസ്  സുവനീർ എഡിറ്റർ ജെയ്‌സി ജോൺ,  രജിസ്ട്രേഷൻ കമ്മിറ്റി അംഗം കെയ്‌ല ഉമ്മൻ എന്നിവർ കോൺഫറൻസ് ടീമിൽ  ഉണ്ടായിരുന്നു.
കുർബാനയ്ക്ക് ശേഷം നടന്ന യോഗത്തിൽ, ഭദ്രാസനത്തിലെ  ഏറ്റവും വലിയ ആത്മീയ ശുശ്രൂഷയായ കോൺഫറൻസിനെ പരിചയപ്പെടുത്തിക്കൊണ്ട് ജെയ്‌സൺ തോമസ് സംസാരിച്ചു. ഷെയ്ൻ ഉമ്മൻ സ്പോൺസർഷിപ്പിന്റെ വിശദാംശങ്ങൾ നൽകി. 
കോൺഫറൻസിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിൽ  ലേഖനങ്ങൾ, പരസ്യങ്ങൾ, ആശംസകൾ  എന്നിവ  ഉൾപ്പെടുത്താൻ അവസരമുണ്ടെന്ന് ജെയ്‌സി ജോൺ അറിയിച്ചു.
കെയ്‌ല ഉമ്മനും ഇടവകാംഗമായ ബെഥനി ജോണും മുൻകാല കോൺഫറൻസുകളിൽ നിന്നുള്ള ഹൃദ്യമായ ഓർമ്മകൾ പങ്കുവെച്ചു.
വികാരി ഫാ. ഗീവർഗീസ് ജോൺ കോൺഫറൻസിനെപ്പറ്റിയുള്ള തന്റെ ഹൃദ്യമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയും കോൺഫറൻസിൽ  രജിസ്റ്റർ ചെയ്യാനും സാധ്യമായ എല്ലാ വഴികളിലൂടെയും  പിന്തുണയ്ക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. എല്ലാവർക്കും ഒരു മാതൃകയായി ഫാ. ഗീവർഗീസ് ജോൺ ആദ്യ രജിസ്ട്രേഷൻ  കൈമാറി. ഇടവക സെക്രട്ടറി അനിൽ ജോർജും ട്രസ്റ്റി പ്രീതി ഫിലിപ്പും സുവനീറിന് പള്ളിയുടെ ആശംസകളും സംഭാവനയും നൽകി. നിരവധി അംഗങ്ങൾ സ്പോൺസർഷിപ്പിലൂടെയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്തും പിന്തുണ അറിയിച്ചു.

കോൺഫറൻസിന് പ്രാർത്ഥനാപൂർവ്വം പിന്തുണ നൽകിയ ഇടവക വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവരോട് ജെയ്‌സൺ തോമസ് നന്ദി അറിയിച്ചു..
2025 ജൂലൈ 9 മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ & എക്‌സിക്യൂട്ടീവ് മീറ്റിംഗ് സെൻ്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം  ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), ഫാ.  ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആൻ്റണി (ടാൽമീഡോ- നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ. ‘നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു”(ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ‘The Way of the Pilgrim’ (പരദേശിയുടെ വഴി) എന്നതാണ് കോൺഫറൻസിൻ്റെ പ്രമേയം. ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
രജിസ്ട്രേഷനും വിശദാംശങ്ങൾക്കും www.fycnead.org സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914-806-4595),  ജെയ്‌സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.3566) എന്നിവരുമായി ബന്ധപ്പെടുക.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.